സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകളുടെ ലോഞ്ച് ജൂലൈയില്‍ നടക്കുന്ന അണ്‍പായ്ക്ക്ഡ് ഇവന്റില്‍ വച്ച് നടക്കും. ഗാലക്‌സി Z ഫോള്‍ഡ് 5 (Samsung Galaxy Z Fold 5), ഗാലക്‌സി Z ഫ്‌ലിപ്പ് 5 (Samsung Galaxy Z Flip 5) എന്നിവ ജൂലൈ മാസത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചനകള്‍. ജൂണ്‍ ആദ്യവാരം ഈ ഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും ജൂലൈയില്‍ ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാംസങ്ങിന്റെ പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍ ആദ്യമേ തന്നെ ഇന്ത്യയിലും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായി ഉയര്‍ന്ന വിലയായിരിക്കും ഗാലക്‌സി Z ഫ്‌ലിപ്പ്5, ഗാലക്‌സി Z ഫോള്‍ഡ് 5 എന്നിവയ്ക്ക് ഉണ്ടായിരിക്കുക. സാംസങ് ഗാലക്‌സി Z ഫ്‌ലിപ്പ് 4 ലോഞ്ച് ചെയ്തത് 89,999 രൂപയ്ക്കും ഗാലക്‌സി Z ഫോള്‍ഡ് 4 ലോഞ്ച് ചെയ്തത് 1,54,999 രൂപയ്ക്കുമാണ്. ഇത്തവണ സാംസങ് ഗാലക്‌സി Z ഫ്‌ലിപ്പ് 5 വരുന്നത് നിരവധി ഡിസൈന്‍ മാറ്റങ്ങളോടെയായിരിക്കും. 3.4 ഇഞ്ച് കവര്‍ ഡിസ്‌പ്ലേയാകും ഫോണിലുണ്ടാവുക. മുന്‍വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പും പ്രതീക്ഷിക്കുന്നു.
ഗാലക്‌സി Z ഫോള്‍ഡ് 5 തുറക്കുമ്പോള്‍ 7.6 ഇഞ്ച് 120Hz AMOLED ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നും പാനലില്‍ 2K റെസല്യൂഷന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഈ ഫോണ്‍ മടക്കുമ്പോള്‍ 6.2 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടാവുക. പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈനുമായി വരുന്ന ഫോണിന്റെ ഡിസ്‌പ്ലേ സ്‌പെസിഫിക്കേഷനുകള്‍ ഗാലക്‌സി Z ഫോള്‍ 4ന് സമാനമായിരിക്കും. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പായിരിക്കും ഗാലക്‌സി Z ഫോള്‍ഡ് 5ജിയില്‍ ഉണ്ടാവുകയെന്നാണ് ലീക്ക് റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 10 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ എന്നിവയായിരിക്കും ഫോണിലെ ക്യാമറകള്‍. 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ തന്നെയാകും പുതിയ ഫോണിലും സാംസങ് നല്‍കുന്നത്. 45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും 15W വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടുമുള്ള 4,400mAh ബാറ്ററിയായിരിക്കും ഫോണിലുണ്ടാവുക.