advertisement
Skip to content

സാംസങ് ഗ്യാലക്‌സി എ14 4ജി എത്തി

മലേഷ്യയില്‍ സാംസങ് ഗ്യാലക്‌സി എ14 4ജി അവതരിപ്പിച്ചു. ഗ്യാലക്‌സി എ14യുടെ 5ജി വേരിയന്റ് ഈ വര്‍ഷം ആദ്യം സിഇഎസ് 2023ലാണ് അവതരിപ്പിച്ചത്. ഗ്യാലക്‌സി എ14യുടെ 5ജി നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ ലഭ്യമാണ്. ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന. ഓഫ്ലൈന്‍ സ്റ്റോറുകളില്‍ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വില 826 എംവൈആര്‍ (ഏകദേശം 15,300 രൂപ) ആണ്. എന്നാല്‍ ഗ്യാലക്‌സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

സ്മാര്‍ട് ഫോണിന്റെ 5ജി വേരിയന്റ് 4ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയാന്റുകളിലാണ് നിലവില്‍ വില്‍ക്കുന്നത്. ഇതിന്റെ വില യഥാക്രമം 16,499 രൂപ. 18,999 രൂപ, 20,999 രൂപ എന്നിങ്ങനെയാണ്. ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ഡാര്‍ക്ക് റെഡ് കളര്‍ ഓപ്ഷനുകളിലാണ് ഗ്യാലക്‌സി എ14 4ജി വരുന്നത്. ഡ്യുവല്‍ നാനോ-സിം സ്ലോട്ടുള്ള ഗ്യാലക്‌സി എ14 4ജി യില്‍ 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1,080x2,408 പിക്സല്‍) പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 6 ജിബി റാമിനൊപ്പം വ്യക്തമാക്കാത്ത ഒക്ടാ കോര്‍ പ്രോസസര്‍ ആണ് നല്‍കുന്നത്. ഇത് മീഡിയടെക് ഹീലിയോ ജി80 ആണ് പ്രതീക്ഷിക്കുന്ന പ്രോസസര്‍.

128 ജിബി ഇന്റേണല്‍ സ്റ്റോറേജും 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0ലാണ് ഗ്യാലക്‌സി എ14 4ജി പ്രവര്‍ത്തിക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. വൈ-ഫൈ 802.11 എ/ബി/ജി/എന്‍/എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് -സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, ബാരോമീറ്റര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗൈറോ സെന്‍സര്‍, ജിയോമാഗ്‌നറ്റിക് സെന്‍സര്‍, ലൈറ്റ് ആന്‍ഡ് പ്രോക്‌സിമിറ്റി സെന്‍സറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കാണ് ഫോണിന്റെ സവിശേഷത. 15W ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest