മെക്കിനി(ഡാളസ്):കർത്തൃ ശിഷ്യന്മാരിൽ തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗലോസ് ശ്ലീഹായുടെ നാമത്തിൽ ഡള്ളസിന്റെ വടക്കുള്ള പ്രദേശമായ മെക്കിനിയിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധനായ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഈവർഷം ജൂൺ 28 29 30 എന്നീ തീയതികളിൽ ഭക്തി ആദരവോടെ നടത്തപ്പെടുന്നു .

യാമപ്രാർത്ഥനകൾ ,ഗാനശുശ്രൂഷ, വചനശുശ്രൂഷ, കുരിശടിയിലേക്കുള്ള ആഘോഷമായ റാസ ,വിശുദ്ധ കുർബ്ബാന, ആശീർവാദം ,നേർച്ചവിളമ്പ് എന്നിവയ്ക്കുപുറമേ ഡാലാസ് ഏരിയായിലെ യുവജനസംഗമം ,നാടൻവിഭവങ്ങളുടെ ചായപീടിക, തട്ടുകട, കരിമരുന്നു പ്രയോഗം എന്നിവ ഈവർഷത്തെ പെരുന്നാളിൻറെ പ്രത്യേകതയാണ്. പ്രസ്തുത പരിപാടികളിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.