സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില. ഈ ഉപകരണത്തിന് ഐഫോണ്‍ 13നേക്കാൾ വില വരുമെന്ന് ചുരുക്കം. ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.
ഈ വാക്ക്മാൻ ചിലർക്കെങ്കിലും കുട്ടിക്കാലത്തെ ഓർമകൾ തിരികെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എംപി3 പ്ലെയറുകളോ ആപ്പിൾ ഐപോഡോ വരുന്നതിന് വളരെ മുൻപ് തന്നെ യാത്രയ്ക്കിടെ കാസറ്റുകൾ പ്ലേ ചെയ്യാൻ സാധിച്ചിരുന്ന ഒരു പോർട്ടബിൾ ഓഡിയോ പ്ലെയറായിരുന്നു ഇത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിർത്താൻ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്‌ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ
ജനുവരി 30 മുതൽ ഈ ഉപകരണം പുറത്തിറങ്ങി . ക്ലാസിക് ബ്ലാക്ക് ആൻഡ് ഗോൾഡ് വേരിയന്റിലാണ് വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസിൽ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എൻജിനും ഉണ്ട്. ഈ എന്‍ജിൻ പിസിഎം ഓഡിയോ എടുക്കുന്നു (ഇത് മിക്ക ഡിജിറ്റൽ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഒരു തരം ഡിജിറ്റൽ ഓഡിയോ എൻകോഡിങ് ആണ്), ഇത് ഡിഎസ്ഡി ഫോർമാറ്റിലേക്ക് പുനഃസംവിധാനം ചെയ്യുന്നു (ഇത് മ്യൂസിക് നിർമാണത്തിന് പലപ്പോഴും ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഓഡിയോ ഫോർമാറ്റാണ്)