ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് നോയിസ്ഫിറ്റ്. നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് എന്ന റഗ്ഡ് സ്മാര്‍ട്ട് വാച്ചാണ് കമ്പനി അവതരിപ്പിച്ചത്. പെട്ടെന്നൊന്നും പൊട്ടാത്ത റഗ്ഡ് ഡിസൈനാണ് ഫോണിന്റെ പ്രത്യേകത. നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്മാര്‍ട്ട് വാച്ചിന് ഇന്ത്യയില്‍ 3,999 രൂപയാണ് വില. ഈ സ്മാര്‍ട്ട് വാച്ച് ജെറ്റ് ബ്ലാക്ക്, മിസ്റ്റ് ഗ്രേ, ടീല്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും. മെയ് 1 മുതലാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്വന്തമാക്കാം. നോയ്സ് വെബ്സൈറ്റിലൂടെയും ഈ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന നടക്കും. വില്‍പ്പനയില്‍ ലഭിക്കുന്ന ഓഫറുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഫോണിന്റെ വില്‍പ്പനയ്ക്കായി നോട്ടിഫൈ മീ പേജ് ലൈവായിട്ടുണ്ട്.
നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്മാര്‍ട്ട് വാച്ച് പരുക്കന്‍ ഡിസൈനുമായിട്ടാണ് വരുന്നത്. ഇത് വീഴ്ചയിലും എവിടെയെങ്കിലും തട്ടിയാലുമൊന്നും വാച്ചിന് കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്മാര്‍ട്ട് വാച്ചില്‍ 130ല്‍ അധികം സ്പോര്‍ട്സ് മോഡുകളുണ്ട്. ആരോഗ്യ സംബന്ധമായ ഫീച്ചറുകളായി ഹൃദയമിടിപ്പ് സെന്‍സറും SpO2 മോണിറ്ററും വാച്ചില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഈ ഡിവൈസ് നോയിസ് ഹെല്‍ത്ത് സ്യൂട്ട് ആപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഉറക്കം, സ്ത്രീകളുടെ ആരോഗ്യം, മറ്റ് പതിവ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനും ഈ സ്മാര്‍ട്ട് വാച്ചിന് സാധിക്കും. 1 വര്‍ഷത്തെ വാറന്റിയോടെ വരുന്ന സ്മാര്‍ട്ട് വാച്ച് ഒറ്റ ചാര്‍ജില്‍ 7 ദിവസത്തെ ബാറ്ററി ബാക്കപ്പ് നല്‍കുന്നു.
നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്മാര്‍ട്ട് വാച്ചില്‍ ബ്ലൂടൂത്ത് വേര്‍ഷന്‍ 5 സപ്പോര്‍ട്ടാണുള്ളത്. ട്രൂസിങ്ക് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുമായിട്ടാണ് വരുന്നത്. വാച്ചില്‍ നിന്ന് നേരിട്ട് കോളുകള്‍ വിളിക്കാനും വരുന്ന കോളുകള്‍ എടുക്കാനും സാധിക്കും. ഫോണ്‍ പോക്കറ്റിലിരിക്കെ തന്നെ കോളുകള്‍ വിളിക്കാനും എടുക്കാനും സാധിക്കുന്നു. നോയിസ്ഫിറ്റ് ഫോഴ്‌സ് പ്ലസ് സ്മാര്‍ട്ട് വാച്ചില്‍ 466x466 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 1.46 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലെയാണ് ഇത്. ഈ സ്മാര്‍ട്ട് വാച്ചിന്റെ ഡിസ്‌പ്ലെ മികച്ച ബ്രൈറ്റ്‌നസ് നല്‍കുന്നുണ്ട് എന്നതിനാല്‍ വെയിലത്ത് പോകുമ്പോള്‍ പോലും ഡിസ്‌പ്ലെ കാണുന്നതിന് കുഴപ്പമൊന്നും ഇല്ല. ക്വാളിറ്റിയുള്ള പാനല്‍ തന്നെയാണ് ഈ വാച്ചില്‍ നോയിസ്ഫിറ്റ് ഉപയോഗിച്ചിരിക്കുന്നത്. 100ല്‍ അധികം ക്ലൗഡ് ബേസ്ഡ് കസ്റ്റമൈസബിള്‍ വാച്ച് ഫേസുകളും ഇതിലുണ്ട്.