ഷാർജ: ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻറെ(ATA) അംഗീകാരത്തോടുകൂടി ഷാർജയിൽ പ്രവർത്തിക്കുന്ന ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി, അമേരിക്കയിലുള്ള അഗാപ്പേ പാർട്ണേഴ്സ് ഇൻറർനാഷണലിന്റെ പങ്കാളിത്തത്തിൽ നടത്തുന്ന മൂന്നുമാസ കൗൺസിലിംഗ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.
കോഴ്സിന്റെ പ്രത്യേകതകൾ
കോഴ്‌സ് പൂർണ്ണമായും ഓൺലൈൻ ആയിരിക്കും.
പഠിക്കുന്നവരുടെ സമയത്തിനനുസരിച്ച് ക്ലാസുകൾ അറ്റൻഡ് ചെയ്യുവാനുള്ള അവസരം.
പ്രശസ്തമായ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസർമാർ നയിക്കുന്ന ക്ലാസുകൾ.
പാസ്റ്റർമാർ, ക്രിസ്‌തീയ നേതാക്കൾ, അധ്യാപകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. വിശ്വാസികൾ, മാതാപിതാക്കൾ എന്നിവർക്കായി തയ്യാറാക്കിയ പഠന പദ്ധതി.
ക്രിസ്തീയ കൗൺസിലിംഗിന്റെ പ്രാധാന്യത, വിവാഹം, കുടുംബം, രക്ഷാകർതൃത്വം, മാനസികാരോഗ്യം, വിവിധതരം ആസക്തികളിൽ നിന്നുള്ള മോചനം, പാസ്റ്ററൽ കൗൺസിലി ംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പവർ പോയിന്റുകൾ, വീഡിയോകൾ, ക്വിസുകൾ. ഫാക്കൽറ്റി കൺസൾട്ടേഷനുകൾ എന്നിവയടങ്ങിയ ക്ലാസ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
https://forms.gle/XBLkYk9JAPmgtGC3A
കൂടുതൽ വിവരങ്ങൾക്ക്
info@gilgalseminary.com
+971 56 86 93793
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -