മുംബയ്: തുടർച്ചയായ എട്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിലെത്തി. ഐടി, ആരോഗ്യ. ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികളിലെ മികച്ച മുന്നേറ്റവും, വിദേശ നിക്ഷേപവുമാണ് വിപണിയിലെ നേട്ടം നില നിർത്താൻ സഹായിച്ചത്. സെൻസെക്സ് 235.05 പോയിന്റ് നേട്ടത്തിൽ 60392.77 ലും നിഫ്റ്റി 90.10 പോയിന്റ് ഉയർന്ന് 17812.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 279.92 പോയിന്റ് വർധിച്ച് 60437 .64 ലെത്തിയിരുന്നു. സെൻസെക്സിൽ ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ് സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ് സി, ടാറ്റ കൺസൾട്ടൻസി സർവീസസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നു.പവർ ഗ്രിഡ്, എൻടിപിസി, നെസ്‌ലെ, അൾട്രാ ടെക്ക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവ നഷ്ടത്തിലായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.35 ശതമാനം ഉയർന്ന് ബാരലിന് 85.91 ഡോളറായി.ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 342.84 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപബുധനാഴ്ച യുഎസ് ഡോളറിനെതിരെ മൂന്ന് പൈസ ഉയർന്ന് 82.09 എന്ന നിലയിലെത്തിയിരുന്നു
തുടർച്ചയായ എട്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -