മുംബയ്: ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലെത്തി. സെൻസെക്‌സ് 126.76 പോയിന്റ് ഉയർന്ന് 57653.86 ലെവലിലും നിഫ്റ്റി 40.70 പോയിന്റ് നേട്ടത്തിൽ 16985.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്രാസിം ഇൻഡസ്ട്രീസ്, റിലയൻസ് ഇൻഡസ്ട്രീസ്, സിപ്ല, സൺ ഫാർമ, എസ്ബിഐ മികച്ച നേട്ടം സ്വന്തമാക്കിയപ്പോൾ അദാനി പോർട്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ് നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ ഒരു വേളയിൽ സെൻസെക്സ് 58,020 പോയിന്റുവരെ എത്തിയിരുന്നു. അവസാന സമയങ്ങളിൽ വാഹന, ഊർജ, ധനകാര്യ കമ്പനികൾ എന്നിവയിലുണ്ടായ ലാഭമെടുപ്പാണ് നേട്ടം കുറയുന്നതിലേക്ക് നയിച്ചു.സെക്ടറുകളിൽ, ഫാർമ സൂചിക ഒരു ശതമാനം ഉയർന്നു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയൽറ്റി എന്നിവ 0.5 - 2 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.5 ശതമാനവുമാണ് നഷ്ടം നേരിട്ടത്.
എഐഎ എഞ്ചിനീയറിംഗ്, ഭാരത് വയർ റോപ്സ്, കരിയർ പോയിന്റ്, സൈയന്റ് എന്നിവ ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഓഹരികളാണ്.
