advertisement
Skip to content

ബ്ലൂടൂത്ത് കോളിങ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുള്ള സെബ്രോണിക്സ് സ്മാര്‍ട് വാച്ച് പുറത്തിറങ്ങി

നൂറിലധികം സ്പോര്‍ട്സ് മോഡ് ഉള്ള സ്മാര്‍ട് വാച്ചില്‍ എസ്പിഒ2, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, സ്ലീപ്പ് ട്രാക്കിങ് എന്നിവ നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെന്‍സറുകളും ഉണ്ട്. സ്ത്രീകള്‍ക്കായി ആര്‍ത്തവ ട്രാക്കിങ് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സെബ്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട് വാച്ച് പുറത്തിറങ്ങി. ബ്ലൂടൂത്ത് കോളിങ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുള്ള സെബ്രോണിക്സ് ഐക്കണിക്-അള്‍ട്രാ സ്മാര്‍ട് വാച്ചിന് 3,299 രൂപയ്ക്ക് വാങ്ങാം. പുതിയ സ്മാര്‍ട് വാച്ചുകള്‍ ഓറഞ്ച്, ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ആമസോണില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം.

നൂറിലധികം സ്പോര്‍ട്സ് മോഡ് ഉള്ള സ്മാര്‍ട് വാച്ചില്‍ എസ്പിഒ2, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, സ്ലീപ്പ് ട്രാക്കിങ് എന്നിവ നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെന്‍സറുകളും ഉണ്ട്. സ്ത്രീകള്‍ക്കായി ആര്‍ത്തവ ട്രാക്കിങ് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫിറ്റ്‌നസ് പ്രേമികള്‍ക്ക് അനുയോജ്യമായ ഒരു സ്മാര്‍ട് വാച്ച് കൂടിയാണിത്. സ്മാര്‍ട് വാച്ചില്‍ ഇന്‍-ബില്‍റ്റ് സ്പീക്കറും മൈക്കും ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് വി 5.1 + വി 3.0 എന്നിവയുടെ സേവനവും ലഭ്യമാണ്. ഇതിലൂടെ കോള്‍ ചെയ്യാനും സ്വീകരിക്കാനും ഒപ്പം ക്യാമറ, മ്യൂസിക് കണ്ട്രോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കാനും സാധിക്കുന്നു. ഗൂഗിള്‍, സിരി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെയും ഇത് പിന്തുണയ്ക്കുന്നു.

സെബ്രോണിക്സ് ഐക്കണിക് അള്‍ട്രാ സ്മാര്‍ട് വാച്ചില്‍ 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. മികവാര്‍ന്ന കാഴ്ചാനുഭവം നല്‍കുന്നതാണ് സ്‌ക്രീന്‍. വാച്ച് ഐഡില്‍ മോഡില്‍ ആയിരിക്കുമ്പോള്‍ പോലും നോട്ടിഫിക്കേഷന്‍ ലഭിക്കാനായി ഓള്‍വെയ്‌സ് ഓണ്‍ ഡിസ്പ്ലേ ഫീച്ചറും ഉണ്ട്. സെബ്രോണിക്സ് ഐക്കണിക് അള്‍ട്രാ IP67 റേറ്റിങ് ഉള്ള വാട്ടര്‍പ്രൂഫ് സ്മാര്‍ട് വാച്ചാണ്. 260 എംഎഎച്ച് ആണ് ബാറ്ററി. 30 ദിവസം വരെ സ്റ്റാന്‍ഡ്-ബൈ സമയം ലഭിക്കുന്നതാണ് ബാറ്ററി. പരമാവധി സൗകര്യത്തിനും വഴക്കത്തിനുമായി ഡിസൈന്‍ ചെയ്തിരിക്കുന്ന സ്ട്രാപ്പുമായാണ് വാച്ചുകള്‍ വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest