ജയപ്രിയ മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്‍സാപ്പ് ഉപയോക്താക്കള്‍ക്കായി മെച്ചപെട്ട സേവനം കാഴ്ച വെക്കുന്നതിന്റെ ഭാഗമായി അടിക്കടി തങ്ങളുടെ ഫീച്ചറുകളില്‍ പുതിയ അപ്ഡേഷന്‍ നടപ്പാക്കുകയാണ്. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് വീഡിയോ കോളിൽ സ്ക്രീൻ ഷെയറിങ് അനുവദിച്ചുകൊണ്ടുള്ള ഫീച്ചറാണ് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി പുതുതായി അവതരിപ്പിക്കുന്നത്.വീഡിയോ കോളിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ അനുവദിക്കുന്നതാണ് സ്ക്രീൻ ഷെയറിങ് ഫീച്ചർ.
വാട്ട്സ്‍ആപ്പില്‍ എങ്ങനെ സ്ക്രീൻ ഷെയർ ചെയ്യാം
വാട്ട്സ്‍ആപ്പിൽ വീഡിയോ കാൾ ചെയ്യുമ്പോൾ നാവിഗേഷൻ ബാറിൽ ഇടതു വശത്തായുള്ള സ്ക്രീൻ ഷെയർ ഓപ്ഷൻ തെരഞ്ഞെടുത്താൽ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും കോളില്‍ കണക്റ്റ് ചെയ്യപ്പെട്ടവര്‍ക്കെല്ലാം നമ്മുടെ സ്ക്രീൻ കാണാൻ സാധിക്കുകയും ചെയ്യും. ഈ ഫീച്ചറിന്മേൽ ഉപയോക്താവിന് പൂർണമായ നിയന്ത്രണം ഉണ്ടാവും. വാട്ട്സ്‍ആപ്പ് കോളിനിടെ എപ്പോൾ വേണമെങ്കിലും സ്ക്രീൻ ഷെയറിങ് നിർത്താനും വീണ്ടും തുടരാനും സാധിക്കും.
ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സ്ക്രീൻ ഷെയറിങ് ഫീച്ചർ പുതിയ വാട്ട്സ്‍ആപ്പ് അപ്ഡേറ്റിൽ ലഭ്യമാവൂ.ആൻഡ്രോയിഡ് ഫോണിൽ വാട്ട്സ്‍ആപ്പ് ബീറ്റാ അപ്ഡേറ്റ് 2.23.11.19 ഇൻസ്റ്റാൾ ചെയ്താൽ നാവിഗേഷൻ ബാറിൽ ചെറിയ മാറ്റങ്ങൾ കാണാം. ചാറ്റുകൾ,കോളുകൾ,കമ്മ്യൂണിറ്റികൾ,സ്റ്റാറ്റസുകൾ എന്നിങ്ങനെ വിവിധ ടാബുകൾ ലഭ്യമാവും. വാട്ട്സ്‍ആപ്പിലെ വീഡിയോ കോളിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും പുതിയ സ്ക്രീൻ ഷെയറിങ് ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഉപയോക്താക്കളുടെ വ്യക്തിഗതചാറ്റുകൾ സുരക്ഷിതമാക്കാനും സുഗമമാക്കുന്നതിനുുമായി ചാറ്റ് ലോക്ക് സൗകര്യവും കമ്പനി അവതരിപ്പിച്ചിരുന്നു. അതേപോലെ ഉപയോക്താക്കൾക്കു സന്ദേശം അയച്ച 15 മിനുട്ടിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും ഇപ്പോള്‍ ലഭ്യമാണ്.