ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്‌നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി.

മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്‌ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്‌റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്‌വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാത്യു വര്ഗീസ് നന്ദി പറഞ്ഞു.

സമ്മേളനത്തിൽ മാർ ജോയി ആലപ്പാട്ടിന്റെ മതപരവും സാമൂഖികവുമായ പ്രതിബദ്ധതയെയും സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും നേതൃത്വ മികവിനെയും ചിക്കാഗോ സെൻറ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ ബിഷപ്പായി നിയമിതനായതിനെയും അഭിനന്ന്ദിച്ചുകൊണ്ടും ഫലകം നൽകി ആദരിച്ചു..
അതേപോലെ ഈ വര്ഷം ഇല്ലിനോയി സ്‌റ്റേറ്റ് അസ്സെംപ്ലി റെപ്രെസെന്ററ്റീവ് ആയി പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടതിനു കെവിൻ ഓലിക്കലിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും തന്റെ പുതിയ സ്ഥാനലബ്ധിയും ഉത്തരവാദിത്വങ്ങളും സമൂഹനന്മക്കും കമ്മ്യൂണിറ്റിയുടെ വളർച്ചക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന നല്ല ഒരു കമ്മ്യൂണിറ്റി ലീഡറായി പ്രവർത്തിക്കുവാനുള്ള എല്ലാ ആശംസകളും ദൈവാനുഗ്രഹങ്ങളും നേർന്നുകൊണ്ട് ഫലകം നൽകി ആദരിച്ചു.

മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും തങ്ങൾക്കു നൽകിയ സ്വീകരണത്തിന് എസ്ബി അസ്സെംപ്ഷൻ അലുംനി ചിക്കാഗോ ചാപ്റ്റർ നേതൃത്വത്തിനും അംഗങ്ങൾക്കും സ്നേഹത്തിന്റെ ഭാഷയിൽ അവർ നന്ദി പ്രകാശിപ്പിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.പ്രധാനമായും സമ്മേളനനത്തിന്റെ വിജയത്തിനായി പ്രവർത്തി ച്ചത് ആന്റണി ഫ്രാൻസിസും(പ്രസിഡന്റ്) തോമസ് ഡീക്രോസ്സും( സെക്രട്ടറി ) മാത്യു ഡാനിയേലും(വി .പി) നേതൃത്വം കൊടുത്ത വിവിധകമ്മിറ്റികളിൽ പ്രവർത്തിച്ച അസ്സോസിയേഷനംഗങ്ങളായിരുന്നു. ഡിന്നറോടുകൂടി വൈകുന്നേരം 9.30-ന് യോഗം പര്യവസാനിച്ചു.
വിവരങ്ങൾക്ക്: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്):847 -219 -4897, തോമസ് ഡിക്രൂസ് (സെക്രട്ടറി):224 -305 -3789, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്): 847 -373 -9941
