ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി.
ചിക്കാഗോ സെൻറ് തോമസ് സിറോമലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയ് ആലപ്പാട്ടും ഇല്ലിനോയി സ്റ്റേറ്റ് അസംബ്‌ളി റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കലും മുഖ്യാതിഥികളായിരുന്നു. മാർ ജോയ് ആലപ്പാട്ട് മുഖ്യ പ്രഭാഷണവും കെവിൻ ഓലിക്കൽ സ്പെഷ്യൽ ഡിഗ്നിറ്ററി പ്രഭാഷണവും നടത്തി.
മാർച്ച് 5 ഞായര് വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹൈട്സിലുള്ള സൊനെസ്റ്റാ സെലക്ട് മോട്ടലിന്റെ മീറ്റിംഗ് ഹാളാണ് സമ്മേളനത്തിന് വേദിയായത്.പ്രസ്തുത സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും( ഇല്ലിനോയി സ്റ്റേ റെപ്രെസെന്ററ്റീവ്) സ്വീകരണം നൽകി.
നിരവധി അലുംനി കുടുംബങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ്തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ രക്ഷാധികാരിയും മുൻ എസ്ബി കോളേജ് പ്രിൻസിപ്പാളുമായ റവ; ഡോ: ജോർജ് മഠത്തിപ്പറമ്പിലിനും ഇപ്പോഴത്തെയും മുൻവർഷങ്ങളിലെയും ലീഡര്ഷിപ് ടീമംഗങ്ങൾക്കും എക്സിക്യൂട്ടീവ്സിനും എല്ലാ അംഗങ്ങൾക്കും ഒപ്പം തന്റെ കുടുംബാഗംങ്ങളുടെ നിർലോഭമായ സഹകരണത്തിനും സപ്പോർട്ടിനും നന്ദി പ്രകാശിപ്പിച്ചു. റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്‌റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഗൂഡ്‌വിൻഫ്രാൻസിസ്, ഗ്രസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാത്യു വര്ഗീസ് നന്ദി പറഞ്ഞു.
സമ്മേളനം ആളുകൊണ്ടും അർത്ഥംകൊണ്ടും പരിപാടികളുടെ വൈവിധ്യതയാലും പുതിയതായി അലുംനി സംഘടനയിലേക്ക് അംഗത്വം സ്വീകരിച്ചവരുടെ മഹനീയ സാന്നിദ്ധ്യത്താലും വൻവിജയമായിരുന്നു. .സ്ട്രാറ്റജിയോടെ മെറ്റിക്കുലസായി പുതിയ അംഗങ്ങളുടെയും പഴയ അംഗങ്ങളുടെയും നേതൃത്വത്തോട് ചേർന്നുനിന്നുള്ളതും കൂട്ടായതും ഒത്തൊരുമയോടെയുമുള്ള പ്രവർത്തനമാണ് സമ്മേളനത്തെ വൻ വിജയത്തിലെത്തിച്ചത്.
ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചിക്കാഗോ അലുംനി ചാപ്റ്റർ സ്ഥാപിച്ചിട്ടുള്ള 2022-ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരത്തിന് റോസ് മാത്യു അർഹയായി. എസ്ബി അലുംനിയായ ബിനു-ബീന ഉറുമ്പാക്കൽ ദമ്പതികളുടെ മകളാണ് റോസ് മാത്യു. മുൻ അലുംനി പ്രസിഡന്റ് ജിജി മാടപ്പാട്ട് പുരസ്‌കാര ജേതാവായ റോസ് മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി. മുഖ്യാതിഥിയായ മാർ ജോയ് ആലപ്പാട്ടിൽ നിന്നും പ്രശസ്തി ഫലകവും ക്യാഷ് അവാർഡും റോസ് മാത്യു ഏറ്റുവാങ്ങി. വാച്ചാപറമ്പില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന പുരസ്കാരമായ മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരമാണ് റോസ് മാത്യു കരസ്ഥമാക്കിയത്.
ഇത്തരം ഉയരങ്ങള്‍ കീഴടക്കുന്നതിനു കുട്ടികള്‍ക്ക് പ്രേരകവും ത്വരകങ്ങളുമായി നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വലിയ സമര്‍പ്പണവും, മക്കള്‍ക്ക് മാതാപിതാക്കളോടുള്ള വലിയ പ്രതിബദ്ധതയുമാണ്.
തദവസരത്തിൽ എസ്ബി അലുംനി ജോ പുത്തനെഴുതിയ 'ഡെയിലി ഡോസ് ഓഫ് വിസ്ഡഎം' എന്ന പുസ്തകം പ്രകാശനം ചെയിതു. മാർ ജോയ് ആലപ്പാട്ട് പുസ്തകത്തിന്റെ ഒരു കോപ്പി കെവിൻ ഓലിക്കലിന് കൊടുത്തുകൊണ്ട് പ്രകാശനകര്മം നിർവഹിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ഹോസ്പിറ്റാലിറ്റി,ഹാൾ ക്രമീകരണങ്ങൾ ഫുഡ്,, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് നേതൃത്വം നൽകി . സെക്രട്ടറി തോമസ്ഡീക്രോസ്സ് സൗണ്ട് ക്രമീകരിക്കുകയും അവതാരകനാകുകയും ചെയ്തു.മാത്യു ഡാനിയേൽ( വി .പി ) സപ്ലൈസുകൾ ക്രമീകരിച്ചു.
. ഡിന്നറോടുകൂടി വൈകുന്നേരം 9.30-ന് യോഗം പര്യവസാനിച്ചു.
വിവരങ്ങൾക്ക്: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്):847 -219 -4897, തോമസ് ഡിക്രൂസ് (സെക്രട്ടറി):224 -305 -3789, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്): 847 -373 -9941