പഴയന്നൂര്‍ (തൃശൂര്‍): സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച
നിമിഷ മേരി ജോയിയുടെ ആംഗലേയ കവിതാസമാഹാരം സോളിറ്റിയൂഡ് ഓഫ് ദി സോള്‍ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. അയല്‍രാജ്യത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന അമിത ദേശീയത ആപത്താണെന്നും നിമിഷ മേരി ജോയിയുടെ കവിതകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ പഴയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പ്രകാശനം ചടങ്ങ് നടന്നത്. എന്‍.വി നാരായണന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി. കവയിത്രി നിഷ ജയരാജന്‍ പുസ്തകം പരിചയപ്പെടുത്തി. പഴയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രജനി എന്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, വി.യു. രാധാകൃഷ്ണന്‍, ഗീത പി.എസ്, ടി.സി സത്യനാഥന്‍ മാസ്റ്റര്‍, പ്രീതി എം, രാധിക, ജിബു കെ. ഫിലിപ്, മിനി മോള്‍ കെ.വി, ഷാജിത എ, നിമിഷ മേരി ജോയി, നിരഞ്ജന എ.വി സംബന്ധിച്ചു.
