advertisement
Skip to content

"സമ്പന്നരായ മാതാപിതാക്കൾ" ഉചിതമായ നിർവചനം?

"സമ്പന്നരായ മാതാപിതാക്കൾ ആർ" എന്നതിന്റെ ഉചിതമായ നിർവചനം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ ഉത്തരം കണ്ടെത്താൻ പാടുപെടുന്ന ഒരു വെല്ലുവിളിയായി ഈ കാലഘട്ടത്തിലും അവശേഷിക്കുന്നു.

"മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ" വിശുദ്ധ വേദപുസ്തകത്തിലെ സങ്കീർത്തനം 127- 3ൽ കാണുന്നതുൾപ്പെടെ നിരവധി വ്യാഖ്യാനങ്ങളിൽ അതി പ്രധാനമായ ഒന്നാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്. .

തങ്ങളുടെ മക്കൾ ദൈവം നൽകിയ അവകാശം ആകുന്നു എന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാരെ ഏറ്റവും സമ്പന്നരായ ആളുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം .മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചെലവുമാണെന്നും മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും ലക്ഷ്യപ്രാപ്തിക്ക് തടസ്സം ഉണ്ടാക്കുന്നതുമാകുന്നു എന്ന് ചിന്തിക്കുന്ന അനേക ദമ്പതിമാരും ഉണ്ട് .ഇതിനിടയിൽ തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്നതിലൂടെ വലിയ സന്തോഷവും അനുഗ്രഹവും കണ്ടെത്തുന്ന ചില മാതാപിതാക്കളെങ്കിലും ഉണ്ടെന്ന് കേൾക്കുന്നത് സന്തോഷമാണ്.ഈവിധത്തിൽ ചിന്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലങ്ങളുടെ വലിപ്പം അവർണീയമാണ്‌

പ്രായമായ മാതാപിതാക്കൾ ഒരിക്കൽ ഇപ്രകാരം പറഞ്ഞതായി ഓർക്കുന്നു . ഞങ്ങൾ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുന്നു.ഞങ്ങൾ വിവാഹിതരായിട്ട് 42 വർഷങ്ങളായി നാല് മക്കളുണ്ട്. ഞങ്ങൾ സന്തോഷത്തോടെ അവരെ വളർത്തി വിദ്യാഭ്യാസം ചെയ്യിച്ചു എല്ലാവരും വിവാഹം കഴിച്ചു. ഇപ്പോൾ ഞങ്ങൾക്ക് 10 കൊച്ചുമക്കൾ ഉണ്ട് .ഞങ്ങൾ യഥാർത്ഥത്തിൽ അനുഗ്രഹീതരാണ് എന്നാൽ ഞങ്ങൾ സമ്പന്നന്നരല്ല .എത്ര സമ്പത്തു ഉണ്ടായിരുന്നാലും കൊച്ചു മക്കളിൽ നിന്നും ലഭിക്കുന്ന ഒരു ചുംബനത്തിന്റെ വില അതിനില്ല. .കുഞ്ഞുങ്ങൾക്കു ഭൗതീക- ക്രിസ്തീയ വിദ്യാഭ്യാസം നൽകുന്നതിനായി ഞങ്ങളുടെ പണമെല്ലാം ഞങ്ങൾ വിനിയോഗിക്കുകയായിരുന്നു.

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് ഒരുവിധത്തിൽ പറഞ്ഞാൽ അപകടകരമാണ് എന്തെന്നാൽ അവർ നമ്മുടെ ഹൃദയം തകർത്തു കളയുവാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അവർ ദോഷ വഴികളിലേക്ക് തിരിഞ്ഞു പോയി എന്ന് വരാം. എന്നാൽ അവരെ ദൈവം നൽകിയ അവകാശമായി നാം സ്വീകരിക്കുകയും നമ്മുടെ പ്രാർത്ഥന കൊണ്ട് അവരെ വലയം ചെയ്യുകയും ,കുടുംബജീവിതത്തിൽ വെല്ലുവിളികളിൽ കൂടി നമ്മുടെ സ്വാർത്ഥതയെ നാം കീഴ്പെടുത്തുകയും ചെയ്താൽ അപകടകരമായ ഈ ദൗത്യം ഏറ്റെടുക്കുന്ന നമ്മുക്കു തക്കതായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും .

മാതാപിതാക്കന്മാരെ എന്ന നിലയിൽ ദൈവീക മാനദണ്ഡം വെച്ചുകൊണ്ട് നമ്മുടെ സമ്പത്തിനെ വിലയിരുത്തുകയും ദൈവം നമുക്ക് നൽകിയിട്ടുള്ള മക്കൾ ആകുന്ന അനുഗ്രഹിക്കപ്പെട്ട അവകാശത്തിനായി അവനെ സ്തുതിക്കുകയും ചെയ്യാം. നാം ആഗ്രഹിക്കുന്ന ആത്മീയ നിലപാടിൽ അവർ ആയി തീർന്നിട്ടില്ല എങ്കിൽ തന്നെയും നമ്മുടെ ദിനം തോറുമുള്ള പ്രാർത്ഥന കൊണ്ടും സ്നേഹപൂർണമായ കരുതൽ കൊണ്ടും അവർ ദൈവം നമുക്ക് നൽകിയ പ്രത്യേക പ്രതിഫലം ആകുന്നുവെന്നു വെളിപ്പെടുത്തുന്ന നമ്മുടെ വാക്കുകളും നടപടികളും കൊണ്ട് അവകാശത്തെ നമുക്ക് സംരക്ഷിക്കാം. അങ്ങനെ ചെയ്താൽ കാലം പിന്നിടുമ്പോൾ നാം യഥാർത്ഥത്തിൽ വളരെ വളരെ സമ്പന്നരായിരുന്നു എന്ന് സ്വയം മനസ്സിലാക്കുവാൻ കഴിയും.നമ്മുക് എത്ര മാത്രം ഭൗതിക സമ്പത്ത് ഉണ്ടായിരുന്നാലും അതെല്ലാം ഇവിടെ ഇട്ടേച്ചു പോകേണ്ടതാണ്,എന്നാൽ നമ്മോടു കൂടി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്നത് ദാനമായി ലഭിച്ച കുഞ്ഞുങ്ങളെ മാത്രമാണ് .ഈ സത്യവും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest