advertisement
Skip to content

മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു ചുമതലയേറ്റു

ന്യൂയോർക് : മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ.ഈശോ മാത്യു (64) 2024 ജൂലൈ 1 ചുമതലയേറ്റു. ഇതോടൊപ്പം നിരണം-മാരാമൺ ഭദ്രാസനത്തിൻ്റെ വികാരി ജനറലായി അദ്ദേഹം തുടരും.സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു വിരമിച്ചതിനെ തുടർന്നാണിത്.

ടി.ഇ.മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. 1985 മേയ് 29 നു ശെമ്മാശ പട്ടവും 15 ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗൺസിൽ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റർ, : തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇന്സ്റ്റിറ്റ്യുട്ട് പ്രിൻസിപ്പൽ, സഭയുടെ സോഷ്യോ പൊളിറ്റി ക്കൽ കമ്മിഷൻ കൺവീനർ, വൈദിക തിര ഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളിൽ പ്രവർത്തിച്ചു .മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ സുവർണജൂബിലി പദ്ധതികളായ "അഭയം" ഭവന പദ്ധതി, "ലക്ഷ്യ" വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവയുടെ കൺവീനറായും അദ്ദേഹം ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചു. വിവിധ ഇടവകകളിൽ വികാരിയായിരുന്നു. 2022 ഫെബ്രുവരി 28 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന നിയോഗ ശുശ്രൂഷയിൽ വികാരി ജനറൽ സ്ഥാനമേറ്റത്. റാന്നി-നിലയ്ക്കൽ, ചെങ്ങന്നൂർ-മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലും വികാരി ജനറൽ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest