ഷിക്കാഗോ: സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ സെക്രട്ടറിയായി റവ. ഡോ. റെജി പി. കുര്യൻ പ്ലാത്തോട്ടത്തിനെ നിയമിച്ചു.
ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഡോ. റെജി പ്ലാത്തോട്ടം ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജിന്റെ പ്രിൻസിപ്പലായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ അദ്ധ്യയന വർഷം നാലുവർഷത്തെ ഡിഗ്രി കോഴ്‌സ് തുടങ്ങുന്നതിന് റവ. ഫാ. റെജി പ്ലാത്തോട്ടം നേതൃത്വം നൽകി.
ഈ നിയമത്തോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ തന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു.
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ അഭിവന്ദ്യ മാർ ജോസഫ് കല്ലങ്ങൊട്ട് പിതാവാണ് പെർമെനന്റ് സിനഡിന്റെ അംഗീകാരത്തോടെ ഈ നിയമനം നടത്തിയത്.
റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് അമേരിക്കൻ ഐക്യനാട്ടുകളിലെ എസ്ബി അലുംമ്‌നികളുടെ സ്‌നേഹാദരവുകളും അഭിനന്ദനങ്ങളും ഇതോടൊപ്പം നേരുന്നു.
റിപ്പോര്‍ട്ട്: ആന്റണി ഫ്രാൻസിസ്
