advertisement
Skip to content

റെമിറ്റാപ്പ് ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ ആപ്പ് കേരളത്തിൽ അവതരിപ്പിച്ചു

കൊച്ചി: മുൻനിര സ്റ്റാർട്ട്അപ്പ് കമ്പനിയായ റെമിറ്റാപ് ഫിൻടെക് സൊല്യൂഷൻ തങ്ങളുടെ ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ ആപ്പായ റെമിറ്റാപ്പ് ഡി.എം.ടി കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കമ്പനി സ്ഥാപകനായ അനിൽ ശർമ്മയും സഹ സ്ഥാപകൻ അഭിഷേക് ശർമ്മയും ആപ്പ് പുറത്തിറക്കി. ഇന്ത്യയിൽ എവിടെയും എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കും വിധമാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും റെമിറ്റാപ്പ് ഏറെ ഗുണം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.അവധി ദിനങ്ങളിലും അന്യസംസ്ഥാന തൊഴിലാളിൾക്ക് ബാങ്കുകളെ ആശ്രയിക്കാതെ പണം അയക്കാനാകും. യെസ് ബാങ്കിന്റെയും കിംഗ്‌റിച്ച് ഫിൻടെക്കിന്റെയും സഹകരണത്തോടെയാണ് 'റെമിറ്റാപ്പ് ഡിഎംടി' വികസിപ്പിച്ചെടുത്തിട്ടുള്ളത്. റെമിറ്റാപ്പ് കേരളത്തിൽ എല്ലായിടത്തും ഏജൻസികളെയും സൂപ്പർ ഏജൻസികളെയും നിയമിച്ചിട്ടുണ്ട്. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവർ അടുത്തുള്ള റെമിറ്റാപ്പ് ഏജൻസിയെ സമീപിച്ച് പണം കൈമാറിയാൽ ചെറിയ ഒരു തുക സർവീസ് ചാർജ് ഈടാക്കി ഏജൻസി ഉപഭോക്താവ് ആവശ്യപ്പെടുന്ന ആൾക്ക് പണം അയക്കും.

ഏജൻസിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും റെമിറ്റാപ്പ് ഡിഎംടി'ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഇവാലറ്റിന് രൂപം നൽകിയ ശേഷം തുക റെമിറ്റാപ്പ് ഡിഎംടി'യുടെ ബാങ്കിൽ നിക്ഷേപിക്കണം. തുടർന്ന് ഉപഭോക്താക്കൾക്കായി ചെറിയ തുക സർവീസ് ചാർജ്ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാം. ഉപഭോക്താക്കൾക്ക് ഭാഷ തെരഞ്ഞെടുത്ത് ഇടപാടുകൾ നടത്താം. ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജയത ശർമ്മ, അസോസിയേറ്റ് പാർട്ട്ണർമാരായ കിംഗ്‌റിച്ച് ഫിൻടെക്ക് മാനേജിംഗ് ഡയറക്ടർ പി.സി.ആസിഫ്, ഡയറക്ടർമാരായ റബീഷ് റഹ്മാൻ, മുഹമ്മദ് ഷബാബ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest