advertisement
Skip to content

റിലയൻസിന്റെ വാർഷിക പ്രവർത്തന ലാഭം 1.5 ലക്ഷം കോടി കവിഞ്ഞു

വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം പ്രസിദ്ധീകരിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ലാഭം, വാർ‌ഷികാടിസ്ഥാനത്തിൽ ഒറ്റയക്ക നിരക്കിൽ വളരുമെന്നായിരുന്നു വിപണി കണക്കുകൂട്ടിയിരുന്നത്. എന്നാൽ 19 ശതമാനം വധന അറ്റാദായത്തിൽ നേടിയതോടെ വിപണി പൊതുവിൽ പ്രതീക്ഷിച്ചതിലും മികച്ച പാദഫലമാണ് റിലയൻസ് കാഴ്ചവച്ചിരിക്കുന്നതെന്ന് പറയാം.

റിലയൻസ് റീട്ടെയിൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ ഉപകമ്പനിയും മികച്ച പ്രകടനമാണ് മാർച്ച് പാദത്തിൽ പുറത്തെടുത്തിരിക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ നാലം പാദത്തിലെ അറ്റാദായം 13 ശതമാനം വാർഷിക വളർച്ചയോടെ 2,415 കോടിയായി ഉയർന്നു. ഒരു സാമ്പത്തിക പാദത്തിൽ റിലയൻസ് റീട്ടെയിൽ നേടുന്ന ഏറ്റവും മികച്ച ലാഭക്കണക്കാണിത്. കമ്പനിയുടെ പ്രവർത്തന ലാഭം 33 ശതമാനം വർധിച്ച് 4,914 കോടിയായി.

അതുപോലെ കമ്പനിയുടെ വരുമാനം 21 ശതമാനം വാർഷിക വർധനയോടെ 61,559 കോടിയായി. ജനുവരി - മാർച്ച് കാലയളവിൽ 21.9 കോടിയാളുകൾ റിലയൻസ് റീട്ടെയിൽ സന്ദർശിച്ചു. ത്രൈമാസ കാലയളവിൽ കമ്പനിയുടെ ഏറ്റവും മികച്ച കണക്കുകളാണിത്. നിലവിൽ രാജ്യത്താകമാനം 18,000-ത്തിലധികം സ്റ്റോറുകൾ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ഓയിൽ ടു കെമിക്കൽ വിഭാഗം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ക്രൂഡോയിൽ ശുദ്ധീകരണം മുതൽ പെട്രോ കെമിക്കൽ ബിസിനസ് വരെയുള്ള വിഭാഗം, മാർച്ച് സാമ്പത്തിക പാദത്തിൽ 1.29 ലക്ഷം കോടിയുടെ വരുമാനം നേടി. വാർഷികമായി 19 ശതമാനം ഇടിവാണിത്. മാർ‌ച്ച് പാദകാലയളവിൽ‌ ക്രൂഡോയിൽ വില ഇടിഞ്ഞതാണ് കമ്പനിയുടെ വരുമാനം താഴ്ത്തിയത്. മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 14.4 ശതമാനം വാർഷിക വളർച്ചയോടെ 16,293 കോടിയായി. ലാഭ മാർജിൻ 2.90 ശതമാനം മെച്ചപ്പെടുത്തി 12.7 ശതമാനമായി ഉയർന്നു. റിലയൻസ് ഇൻ‍ഡസ്ട്രീസിന്റെ വരുമാനത്തിൽ 60 ശതമാനം വിഹിതവും സംഭാവന ചെയ്യുന്നത് ഓയിൽ ടു കെമിക്കൽ വിഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest