ന്യൂ ജേഴ്സി : ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ . സജിമോൻ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു . ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏവരുടെയും മനം കവരുന്നതായിരുന്നു. ചെണ്ട മേളത്തിന്റെയും ആർപ്പ് വിളികളുടെയും ആരവത്തോട് കുതിര പുറത്താണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണിയെ സ്വീകരിച്ചു കൊണ്ടുവന്നത് .
അവിസ്മരണീയമായ പ്രകടനങ്ങളുടെ സായാഹ്നത്തിൽ ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയായിരുന്നു . ഇത് വരെയുള്ള ഒരു ഫൊക്കാന പ്രസിഡന്റുമാർക്കും ലഭിക്കാത്ത ഒരു സ്വീകരണമാണ് ന്യൂ ജേഴ്സിയിൽ അരങ്ങേറിയത് അതിന്റെ കാരണം ഫൊക്കാന യുവാക്കളുടെ കൈലേക്ക് എത്തിയപ്പോൾ പരിപാടികളും യുവാക്കളുടെ പരിപാടികൾ ആയി മാറി എന്നതാണ് സത്യം.
യുവാക്കളുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ഈ സ്വീകരണ പരിപാടി .ഹാൻഡിങ് ഓവേറിന് ശേഷം ആരംഭിച്ച പുതിയ ഭാരവാഹികളുടെ സ്വീകരണവും ആഘോഷങ്ങളും 9 .30 വരെ നീണ്ടുവെങ്കിലും വർധിച്ച ആവേശത്തോടെ ഓരോ പ്രവർത്തകരും ആടിയും പാടിയും ആഘോഷിച്ചത് പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ഫൊക്കാനയുടെ പുതിയ പ്രസിഡണ്ടിനും ഭാരവാഹികൾക്കുമായി ഈ പരിപാടി ഒരുക്കിയത് ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടെയാണ് , അവിസ്മരണീയമായ ഈ പ്രോഗ്രാം സ്പോൺസർ ചെയ്തതും അവർ തന്നെ . ഈ ആഘോഷങ്ങൾ ഫൈവ്സ്റ്റാർ നിലവാരം പുലർത്തുവാൻ സംഘടകാർക്ക് ശ്രദ്ധിച്ചു എന്നത് ഏവരുടെയും പ്രശംസക്ക് പാത്രമായി .
ആഘോഷങ്ങള്‍ മനുഷ്യസഹജമാണ് അത്തരം ആഘോഷങ്ങളില്‍ . സ്നേഹം, ഒരുമ, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്ക്കുമ്പോള് ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറും. അപ്പോൾ ആഘോഷങ്ങൾ നാം ഒത്തൊരുമയോട് ആഘോഷിക്കും , അങ്ങനെയുള്ള ഒരു ആഘോഷമായിരുന്നു ഞങ്ങൾ പ്ളാൻ ചെയ്തത് എന്ന് മഞ്ച് പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു .ഡോ . ഷൈനി രാജു , മഞ്ച് ട്രസ്റ്റീ ബോർഡ് ചെയറും ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ഷാജി വർഗീസ് , ഉമ്മൻ ചാക്കോ , ഷിബുമോൻ മാത്യു , അനീഷ് ജോൺസ് , രഞ്ജിത് പിള്ളൈ , ഷിജിമോൻ മാത്യു , മനോജ് വട്ടപ്പള്ളിൽ , ആന്റണി കല്ലുകാവുങ്കൽ , ലിൻഡോ മാത്യു തങ്കച്ചൻ ജോസഫ്,ആൽബർട്ട് കണ്ണമ്പള്ളി ,അരുൺ ചെമ്പരത്തി എന്നിവർ നേതൃത്വം നൽകിയും സ്പോൺസർ ചെയ്താണ് ഈ പരിപാടി ഒരിക്കയത് .
ഈ പരിപാടി ഒരുക്കിയ മഞ്ചിന്റെ ഭാരവാഹികളോടും , സുഹൃത്തുക്കളോടും സജിമോൻ ആന്റണി നന്ദി രേഖപ്പെടുത്തി. അവർ ഈ പ്രോഗ്രാം ചിട്ടപ്പെടുത്തിയത് താന്നോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് എന്നറിയാം , സ്നേഹം ആരുടെഭാഗത്തു നിന്ന് ഉണ്ടായാലും അത് ആദരിക്കേണ്ടുന്ന വികാരം തന്നയാണ്.
ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ , ജോർജി വർഗീസ് , ഡോ .ബാബു സ്റ്റീഫൻ , ഫൊക്കാനയുടെ മുൻ ഭാരവാഹികൾ , ഇപ്പോഴത്തെ ഭാരവാഹികൾ ,ഇതിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സജിമോൻ ആന്റണി അറിയിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -