advertisement
Skip to content

ചരിത്രവിജയം വരിച്ച ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും ഓഗസ്റ്റ് 18 ന്

ന്യൂ യോർക്ക്  : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2024 -26  വർഷത്തേക്കുള്ള  പുതിയ ഭാരവാഹികൾ ഈമാസം18  ന് ചുമതലയേൽക്കും. ഡോ . സജിമോൻ ആന്റണി പ്രസിഡന്റും  ശ്രീകുമാർ ഉണ്ണിത്താൻ  സെക്രട്ടറിയും  ജോയി ചക്കപ്പൻ  ട്രഷറും ആയ  പുതിയ ഭരണസമിതി ജൂലൈമാസം വാഷിംഗ്‌ടൺ ഡിസി യിൽ  നടന്ന ഫൊക്കാന ദേശീയ കൺവെൻഷനിൽ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു സജിമോൻ ആന്റണിയുടെ  നേതൃത്വത്തിൽ ഉള്ള ടീം  തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബാബു സ്റ്റീഫനിൽ  നിന്നും അടുത്ത രണ്ടുവർഷത്തെ അധ്യക്ഷന്റെ ചുമതലകൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്  സജിമോൻ ആന്റണി  ഏറ്റെടുക്കും.

ഈ പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരിക്കുന്നത് സജിമോന്റെ മാതൃസംഘടനയായ മഞ്ചും ന്യൂ ജേഴ്സിയിൽ നിന്നുള്ള ഫ്രണ്ട്സും ആയ ഡോ . ഷൈനി രാജു , ഷാജി വർഗീസ് , ഉമ്മൻ ചാക്കോ , ഷിബുമോൻ മാത്യു , അനീഷ് ജെയിംസ്‌ , രഞ്ജിത് പിള്ളൈ , ഷിജിമോൻ മാത്യു , മനോജ് വട്ടപ്പള്ളിൽ, ആന്റണി കല്ലുകാവുങ്കൽ, ആൽബർട്ട് കണ്ണപ്പിള്ളിൽ, ലിൻഡോ  മാത്യു, അരുൺ ചെമ്പരത്തി, തങ്കച്ചൻ ജോസഫ്  എന്നിവരാണ്.

ന്യൂ ജേഴ്സിയിലെ പ്രസിദ്ധമായ റോയൽ ആൽബർട്ട് പാലസിൽ വെച്ച് നടക്കുന്ന  നടക്കുന്ന ചരിത്രപരമായ ചടങ്ങിൽ മുൻഭാരവാഹികൾ പങ്കെടുക്കും .

പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി   ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ  ജോയി ചക്കപ്പൻ , എക്സി . വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്   വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന  , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , വൈസ് ചെയർ സതീശൻ നായർ ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest