ചിക്കാഗോ: ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ മിഷനറി ജൊഹാൻ ഏൺസ്റ് ഹാൻസ്‌ലെഡിൻ ആണ് 1732ൽ ഈശോയുടെ കുരിശുമരണത്തിൽ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തിൽ രചിച്ചത്.
കേരളത്തിലെ ക്രൈസ്തവർ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളിൽ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ജോബിഅച്ഛൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. ഈ വീഡിയോ ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ആണുള്ളത്:
https://youtu.be/CH27zAZbphk?si=bTJ30XnRicNf9-CX