advertisement
Skip to content

ന്യൂ യോര്കിൽ അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 17 ന്. ഒരുക്കങ്ങൾ പുരോഗമിക്കുന്നു!

ന്യൂ യോർക്ക് : ന്യൂ യോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വര്ഷം ആഗസ്ത് 17 -)൦ തീയതി ന്യൂ യോര്കിൽ വച്ച് അന്താരാഷ്ട്ര വടംവലി മത്സരം നടത്തുന്നതാണെന്നു ക്ലബ് ഭാരവാഹികൾ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ) ന്യൂയോർക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി , ബ്രിട്ടൺ , കുവൈറ്റ് , ഓസ്ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി ), സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ ), സിജു ചെരുവൻകാലായിൽ (പി ആർ ഒ ) എന്നിവർ പറഞ്ഞു.

യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി അടുപ്പിക്കുകയും, അതിലൂടെ അവരെ സമൂഹത്തിൻറെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് റോയ് മറ്റപ്പള്ളി പറഞ്ഞു. അതുപോലെ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതും ക്ലബ് ലക്ഷ്യമിടുന്നു. വരും വർഷങ്ങളിൽ വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ആയിയിച്ചു. ന്യൂ യോർക്ക് സ്റ്റേറ്റിൽ രജിസ്റ്റർചെയ്യ്തിട്ടുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് സോഷ്യൽ ക്ലബ്.

മത്സരത്തിൽ വിജയികളാകുന്നവർക്കു, ഒന്നാം സമ്മാനമായി അയ്യായിരം ഡോളറും , രണ്ടാം സമ്മാനമായി മൂവായിരം ഡോളറും മൂന്നാം സമ്മാനമായി രണ്ടായിരം ഡോളറും, നാലാം സമ്മാനമായി ആയിരം ഡോളറും നൽകുമെന്ന് ക്ലബ് വൈസ് പ്രസിഡന്റും, കമ്മറ്റി ചെയർമാനുമായ സാജൻ കുഴിപറമ്പിൽ പറഞ്ഞു . കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

ഒന്നാം സമ്മാനം “ഉലഹന്നാൻ അരിച്ചിറയിൽ മെമ്മോറിയലിനു” വേണ്ടി റോബർട്ട് അരീച്ചിറയും , രണ്ടാം സമ്മാനം “അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയലിനു” വേണ്ടി റോയ് മറ്റപ്പള്ളിയും, മൂന്നാം സമ്മാനം “ചിന്നമ്മ മുപ്രാപ്പിള്ളിൽ മെമ്മോറിയലിനു” വേണ്ടി മുപ്രാപ്പിള്ളിൽ ബ്രദേഴ്‌സും ” നാലാം സമ്മാനം തോമസ് നൈനാനും ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് . ജിതിൻ വര്ഗീസ് (സെഞ്ചുറി 21 റോയൽ) ആണ് മെഗാ സ്പോൺസർ. സിറിയക് കൂവക്കാട്ടിൽ (സെയിന്റ് മേരീസ് പെട്രോളിയം ) , പിയാൻകോ ലോ ഗ്രൂപ്പ് എന്നിവർ ഗ്രാൻഡ് സ്പോൺസേർസും , നോഹ ജോർജ് (ഗ്ലോബൽ കോലീഷ്യൻസ് ) , പി ടി തോമസ് (പി ടി ടാക്‌സ് കൺസൾട്ടൻസി ), എന്നിവർ ഗോൾഡ് സ്പോൺസർമാരും , സാജൻ അഗസ്റ്റിൻ (ട്രൈ സ്റ്റേറ്റ് പെയിൻ ആൻഡ് റിഹാബ് ), പോൾ കറുകപ്പള്ളി എന്നിവർ സിൽവർ സ്പോൺസർമാരും ആണ് .
കൂടാതെ ജോജോ കൊട്ടാരക്കര (മഴവിൽ എഫ് എം ) റേഡിയോ പാർട്ണർ ആയും പ്രവർത്തിക്കുന്നു.

വടംവലി മത്സരത്തിന്റെ കിക്കോഫും സ്പോൺസർ ഷിപ് സ്വീകരണവും ഏപ്രിൽ 12 -)o തീയതി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്‌ർ നിർവഹിച്ചു . ന്യൂ യോർക്ക് സോഷ്യൽ ക്ലബ് കായിക രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾക്കു തന്റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും , ക്ലബ്ബിന്റെ പ്രവർത്തങ്ങൾ സമൂഹത്തിനു മാതൃകയായി തീരട്ടെ എന്നും അദ്ദേഹം ആശംസിച്ചു .

റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), സാജൻ കുഴിപറമ്പിൽ (വൈസ് പ്രസിഡന്റ) ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴി (ട്രഷറർ ) ഷിബു എബ്രഹാം (ജോയിന്റ് സെക്രട്ടറി) സിജു ചെരുവൻകാലായിൽ (പി ആർ ഒ ) എന്നിവരാണ് ക്ലബ്ബിൻറെ എക്സിക്യൂട്ടിവ് കമ്മറ്റി . നിബു ജേക്കബ്, ബിജു മാപ്രാപ്പള്ളിൽ , ജോയൽ വിശാഖൻതറ, മനു അരയൻതാനത്ത് എന്നിവർ ബോർഡ് അംഗങ്ങളുമാണ്.
വടം വലി മത്സരത്തിന്റെ വിജയത്തിനായി ജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളി (ജനറൽ കൺവീനർ ), ഷിബു എബ്രഹാം (ചെയർമാൻ ഫിനൻസ് കമ്മിറ്റി ), ജോണിച്ചൻ കുസുമാലയം (ചെയർമാൻ റിസംപ്ഷൻ കമ്മിറ്റി ), ജോയ് വാഴമല (ചെയർമാൻ ബാങ്ക്വിറ് ), ബിജു മുപ്രാപ്പള്ളിൽ (ചെയർമാൻ റൂൾസ് ആൻഡ്‌ റെഗുലേഷൻസ് ), എഡ്വിൻ എരിക്കാട്ടുപറമ്പിൽ (ചെയർമാൻ ലൈറ്റ് ആൻഡ് സൗണ്ട് ), മിഥുൻ വില്ല്ത്തറ (ചെയർമാൻ ടൈം മാനേജ്‌മന്റ് ), സിജു ചെരുവൻകാലായിൽ (ചെയർമാൻ പബ്ലിസിറ്റി ആൻഡ് മീഡിയ ), ഷൈജു വാഴക്കാട്ട് (ചെയർമാൻ സെക്യൂരിറ്റി ), ലിബിൻ പാണപറമ്പിൽ (ചെയർമാൻ എന്റർടൈൻമെന്റ് ), തോമസ് പൊട്ടൻകുഴി (ചെയർമാൻ ഫസ്റ്റ് എയിഡ് ), സാജൻ ഭഗവതികുന്നേൽ (ചെയർമാൻ ഫെസിലിറ്റി ), ജോയൽ വിശാഖൻ തറ (ചെയർമാൻ രജിസ്‌ട്രേഷൻ ), ഐവിൻ പീടികയിൽ (ചെയർമാൻ സ്കോറിങ് ), റോബിൻ കുറ്റിക്കാട്ടിൽ (ചെയർമാൻ ട്രാൻസ്‌പോർട്ടേഷൻ ) എന്നിവരുടെ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു .

ഷോളി കുമ്പിളുവേലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest