advertisement
Skip to content

പോകോ എക്‌സ് 5 പ്രോ ഇന്ത്യന്‍ വിപണിയില്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി ആണ് പ്രോസസര്‍. 67W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. 5W റിവേഴ്‌സ് ചാര്‍ജിങ്ങിനുള്ള പിന്തുണയും ഇതിനു നല്‍കിയിട്ടുണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ്. ഇതില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ പോകോ എക്‌സ്4 ഹാന്‍ഡ്‌സെറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് പോകോ എക്‌സ് 5 പ്രോ എത്തി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 22,999 രൂപയാണ് തുടക്ക വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കുമ്പോള്‍ വില 20,999 രൂപയായി കുറയ്ക്കാനാകും. ഫെബ്രുവരി 13 ന് ഫ്‌ലിപ്കാര്‍ട്ട് വഴി വില്‍പന തുടങ്ങും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി ആണ് പ്രോസസര്‍. 67W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. 5W റിവേഴ്‌സ് ചാര്‍ജിങ്ങിനുള്ള പിന്തുണയും ഇതിനു നല്‍കിയിട്ടുണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ്. ഇതില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും എന്നിവയാണ് മറ്റു രണ്ട് ക്യാമറകള്‍. ഈ ഫോണ്‍ ഉപയോഗിച്ച് 4കെ വിഡിയോ വരെ റെക്കോര്‍ഡ് ചെയ്യാം. മുന്‍വശത്ത് 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

പോകോ എക്‌സ്5 പ്രോ ഹാന്‍ഡ്‌സെറ്റിന് പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈന്‍ ഉണ്ട്. അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 10 ബിറ്റ് പാനലിന് ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10+, 900നിറ്റ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. മിഡ്-റേഞ്ച് ഫോണിന് ഐപി53 റേറ്റിങ്ങും കോണിങ് ഗൊറില്ല 5ന്റെ സുരക്ഷയുമുണ്ട്. മഞ്ഞ, കറുപ്പ്, നീല എന്നിവയുള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest