advertisement
Skip to content

പാസ്റ്റർ സാം മാത്യു (66) ഡാളസിൽ അന്തരിച്ചു

ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, ഏഴംകുളം കുഴിഞ്ഞവിളയിൽ പാസ്റ്റർ സാം മാത്യു (66) ഓഗസ്റ്റ് 26 ന് ഡാളസിൽ വെച്ച് അന്തരിച്ചു. ഭൗതിക സംസ്കാരം പിന്നീട് ഡാളസിൽ വെച്ച് നടക്കും.

അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു.

പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി

മക്കൾ: റെജി, റോയി, റീന.

മരുമക്കൾ : ബിജി വർഗീസ്, ലവ്‌ലി സാം, മെൽബിൻ ബെയ്‌സിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest