ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലണ്ടിൽ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉൽഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത് പ്രെസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി കെ. ഡാനിയേൽ നിർവഹിച്ചു. പി. സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തത സഹചാരിയും സപ്പോർട്ടറുമാണെന്നും എല്ലാ പിന്തുണയും നൽകി വിജയിപ്പിക്കണമെന്നും തെന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മുനിസിപ്പൽ ഇലക്ക്ഷൻ രാഷ്ട്രീയത്തിന് അതീതം ആണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
സ്പാനിഷ് ചർച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്‌റി എന്നിവരും പെങ്കടുത്ത യോഗത്തിൽ പി. സി. മാത്യു താൻ ഗാർലാൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു.
പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളർച്ച, സിറ്റിയുടെ ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്ന്യം നല്കുന്നതോടപ്പം വളർന്നു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി വേണ്ട സഹായങ്ങൾ നൽകുക, നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകളുടെ കൂട്ടത്തിൽ പെടുത്തുവാൻ കഴിയുന്ന സംഘടനകൾക്കും റിലീജിയസ് സ്ഥാപനങ്ങൾക്കും ആവശ്യടിസ്ഥാനത്തിൽ മുൻഗണന നൽകുക മുതലായവ തന്റെ ലക്ഷ്യങ്ങളിൽ പെടുന്നു എന്ന് പി. സി. മാത്യു പറഞ്ഞു.
ഗാര്ലാണ്ടിലെ മാത്രമല്ല ഡാലസിലെയും അമേരിക്കയിലെ തന്നെ മലയാളികൾക്കു അഭിമാനമായി ആദ്യമായി 2021 ൽ താൻ സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ കാട്ടിയ പ്രചോദനത്തിന്റെ പിന്നിൽ മലയാളികൾ തന്നെ ആയിരുന്നു എന്ന് പി. സി. പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഗാർലണ്ടിൽ നിരന്തരമായി പ്രവർത്തിച്ചു വരുന്നതിനാൽ താൻ വളെരെ ആത്മ വിശ്വസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദഹം പറഞ്ഞു.
ഡാളസ്, ന്യൂ ടെസ്റ്മെന്റ് ചർച്ചിൽ 2005 മുതൽ അംഗമായിട്ടുള്ള പി. സി. മാത്യുവിന് പാസ്റ്റർ കാർലാൻഡ് റൈറ്റിന്റെയും പ്രാർത്ഥനയും അനുഗ്രവും ഉണ്ടെന്നു പി. സി. മാത്യു പറഞ്ഞു. ഒപ്പം എല്ലാവരുടെയും പിന്തുണയും പാർത്ഥനയും അഭ്യര്ഥിക്കുന്നതായും പി. സി. മാത്യു പറഞ്ഞു.