advertisement
Skip to content

മൂല്യനിർണയത്തിൽ 300 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ച് ഓപ്പൺ എ ഐ

വാഷിങ്ടൺ: ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺ എ.ഐ 29 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ 300 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചു. ടൈഗർ ഗ്ലോബൽ, സെക്കോയ ക്യാപിറ്റൽ, ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ്, ത്രൈവ്, കെ 2 ഗ്ലോബൽ എന്നിവയുൾപ്പെടെയുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് നിക്ഷേപകർ.

മൈക്രോസോഫ്റ്റ് നേരത്തെ 10 ബില്യൺ ഡോളർ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു.ഇതോടെ മൈക്രോസോഫ്റ്റിന്റെ മൊത്തം നിക്ഷേപം 13 ബില്യൺ ഡോളറായി. മനുഷ്യരെ വെല്ലുന്ന ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന ചാറ്റ് ജി.പി.ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് തരംഗമായത്. ഓൺലൈൻ ഡാറ്റയുടെ വിശാലമായ പൂളുകൾ ഉപയോഗിച്ചാണ് ഈ ചാറ്റ് ബോട്ടിന്റെ പ്രവർത്തനം.സാം ആൾട്ട്മാൻ,എലോൺമസ്‌ക്ക്, ഇല്യ സ്‌റ്റെസ്‌കവരുൾപ്പടെയുള്ളവർ ചേർന്ന് 2015 ലാണ് ഓപ്പൺ എഐ സ്ഥാപിക്കുന്നത്.

2018 ൽ മസ്‌ക് സംരംഭം ഉപേക്ഷിച്ചതിനുശേഷം, ആൾട്ട്മാൻ ഓപ്പൺ എ.ഐയെ ലാഭേച്ഛയില്ലാത്ത കമ്പനിയായി പുനർനിർമ്മിച്ചു. പിന്നീട് മൈക്രോസോഫ്റ്റുൾപ്പടെയുള്ള സ്ഥാപനങ്ങൾ കമ്പനിയിലേയ്ക്ക് നിക്ഷേപം ഒഴുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest