advertisement
Skip to content

ഉമ്മൻ ചാണ്ടി എന്ന ജനനായകന് ഫൊക്കാനയുടെ ആദരഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ സന്തത സഹചാരിയും മിക്ക ഫൊക്കാന പരിപാടികളിലും നിറസാനിദ്യവുമായിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീ ഉമ്മൻചാണ്ടിയുടെ മരണവാർത്ത വളരെ വേദനയോടെയാണ് നാം എല്ലാം കേട്ടത്. ഈ വിയോഗം ഫൊക്കാനയെ സംബന്ധിച്ചടത്തോളം വലിയ നഷ്ടമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഫൊക്കാനയുമായി സഹകരിച്ചു വളരെ അധികം പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താൻ കഴിഞ്ഞത് അദ്ദേഹത്തിന് ഫൊക്കാനയുമായുള്ള അടുപ്പം കൊണ്ട് മാത്രമാണ്. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ചോദിച്ചു അറിയുന്നതിലും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലും അദ്ദേഹം എപ്പോഴും താൽപ്പരനായിരുന്നു, അദ്ദേഹത്തിന്റെ നിര്യണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖെപ്പെടുത്തുന്നതിയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ശ്രീ ഉമ്മൻ ചാണ്ടിയുടേത് . സ്നേഹം കൊണ്ട് ലോകം ജയിച്ച മനുഷ്യൻ ,ഏറ്റവും നല്ല പൊതുപ്രവർത്തകൻ. മുഖ്യമന്ത്രി ആയപ്പോഴും , അല്ലായിരുന്നപ്പോഴും ഒരു ആൾക്കൂട്ടം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അത്രത്തോളം ജനകീയനായിരുന്നു . പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് എന്റെ കണ്ണീർ പ്രണാമം അർപ്പിക്കുന്നതായി സെക്രട്ടറി കല ഷഹി അറിയിച്ചു.

പൊതുപ്രവർത്തകനിൽ നിന്ന് ജനനായകനിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ വളർച്ചയുടെ വിജയം ജനകുട്ടമായിരുന്നല്ലോ . ജനനായകന് കണ്ണീരോടെ വിട, അദ്ദേഹം നമ്മുളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.

ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest