ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ പതിനൊന്നാമത് ഓണാഘോഷം വിവിധ പരിപാടികളോട് സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കരോൾട്ടൻ സെന്റ്. ഇഗ് നേഷ്യസ് ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, Tx 75006) വെച്ച് നടത്തപ്പെടും.

ചടങ്ങിൽ പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ജോപോൾ മുഖ്യാതിഥി പങ്കെടുക്കും. ഫിലിപ്പ് തോമസ് സിപിഎ, ഷിജു എബ്രഹാം എന്നിവർ ആശംസകൾ നൽകും.
താലപ്പൊലി, ചെണ്ടമേളം, മഹാബലിയെ വരവേൽപ്പ്, ഓണപ്പാട്ട്, വിവിധതരം ഡാൻസ്, തിരുവാതിര, ഗാനങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവകളാൽ ഈ വർഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിക്കും എന്ന് സംഘാടകർ പറഞ്ഞു.
സെപ്റ്റംബർ 7 ശനിയാഴ്ച നടത്തപ്പെടുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സൗഹൃദവേദിയുടെ പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി സജി കോട്ടയാടിയിൽ, ട്രഷറാർ ബാബു വർഗീസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.