advertisement
Skip to content

കലോത്സവങ്ങളിലെ താരമായ പി.അഥീന ‘ഓള്’ എന്ന മലയാളം റൊമാന്റിക് ആൽബം സോങ്ങിലൂടെ അഭിനയരംഗത്തേക്ക്

മൂന്നു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാലാ കലോത്സവങ്ങളിലും ഒന്നാംസ്ഥാനക്കാരിയാണ് അഥീന.

മാധ്യമപ്രവർത്തകനായ സന്തോഷ് വേങ്ങേരിയുടെയും ശാലിനി മനയിലിന്റെയും മകളാണ് അഥീന. നാലു വയസ്സുമുതൽ നൃത്തപഠനം തുടങ്ങിയ അഥീന കലാമണ്ഡലം സരസ്വതിയുടെയും കൊറിയോഗ്രഫർ വിനീത് സൗഷ്ടവയുടെയും ശിഷ്യയുമാണ്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധ നൃത്തരൂപങ്ങളിൽ പ്രാവീണ്യം തെളിയിച്ച അഥീന ആദ്യമായി അഭിനയിച്ച ‘ഓള്’ എന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

ചേളന്നൂർ എസ്.എൻ.കോളേജിലെ രണ്ടാംവർഷ വിദ്യാർഥി അബിൻ ദാസാണ് പാട്ടിൽ അഭിനയിച്ച മറ്റൊരു അഭിനേതാവ്.

ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ എ. പ്രശാന്ത്കുമാറാണ് പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. മാധ്യമപ്രവർത്തകനായ വി. മിത്രനാണ് പാട്ടെഴുതിയത്. സൂര്യശ്യാം ഗോപാലാണ് പാട്ട് ആലപിച്ചത്. മിസ്റ്റിക് ഫാക്റ്ററിയുടെ ബാനറിൽ മെഹറൂഫ് തിരൂരാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest