കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെയും ഭാഗ്യതാരകം ജയൻ കൂട്ടായ്മയുടെയും രണ്ട് പുരസ്കാരങ്ങൾ
'ഓള്' ആൽബത്തിനെ തേടിയെത്തി.
മലയാളം മ്യൂസിക്കൽ ആൽബം വിഭാഗത്തിലെ മികച്ച നടിയായി ' ഓള് ' ആൽബത്തിലെ പി. അഥീനയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം പത്രപ്രവർത്തകനായ വി.മിത്രൻ വിശ്വനാഥനാണ്.
സ്കൂൾ കലോത്സവ നൃത്തവേദിയിൽ 3 വർഷവും അഥീന സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്ന അഥീനയുടെ ആദ്യ വേഷത്തിനു തന്നെയാണ് ആദ്യ പുരസ്കാരം. നവംബർ 16 ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ വി.എം.വിനു അവാർഡ് സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.