ഒക്കലഹോമ: ഒക്കലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിംഗും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജിയൻ കൺവൻഷനും ഒക്ടോബർ 25 മുതൽ 27 വരെ ഒക്കലഹോമ ശാരോൻ സഭാഹാളിൽ നടക്കും. പാസ്റ്റർമാരായ ടിങ്കു തോമസ് (പ്രസിഡന്റ്), ജോൺസൻ ഉമ്മൻ (സെക്രട്ടറി), ജോസഫ് ടി. ജോസഫ്, ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫൻ വർഗീസ്, പ്രകാശ് മാത്യു, റെൻ റെന്നി, സിബിൻ അലക്സ്,എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് റീജിയൻ കോഓർഡിനേറ്റർ പാസ്റ്റർ തേജസ് പി തോമസ് അറിയിച്ചു.
സിൽവർ ജൂബിലി ആഘോഷം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വർഗീസ് ജേക്കബ് അറിയിച്ചു. റീജിയൻ കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജിയണിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജിയൻ കമ്മിറ്റിയും, SFCNA കമ്മിറ്റിയും സഭ കമ്മിറ്റിയും നേതൃത്വം നൽകും. പാസ്റ്റർ സിബിൻ അലക്സ് റീജിയൻ റീജിയൻ ക്വയറിനു നേതൃത്വം നൽകും