advertisement
Skip to content

ഒഎൻഡിസിയുടെ ഭാഗമായി ആമസോൺ

ന്യൂഡൽഹി∙ പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ കേന്ദ്രസർക്കാർ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) കൂടി ഭാഗമാകുന്നു. ആമസോണിന്റെ ഡെലിവറി സംവിധാനം, സ്മാർട് കൊമേഴ്സ് സേവനം എന്നിവയാണ് ഒഎൻഡിസിയുമായി സംയോജിപ്പിക്കുന്നത്. അതേസമയം, ഉൽപന്നങ്ങളുടെ വിൽപന ഒഎൻഡിസിയുമായി ആമസോൺ ബന്ധിപ്പിച്ചിട്ടില്ല. ഇതും വൈകാതെയുണ്ടാകുമെന്നാണ് സൂചന. സ്നാപ്ഡീലും ഒഎൻഡിസിയിൽ ചേർന്നിരുന്നു.

ഫ്ലിപ്കാർട് പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി. അതായത് ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest