advertisement
Skip to content

നോർത്തമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ഹൃദയ സ്പർശിയായ ജീവിത കഥ 'അമേരിക്കൻ മണ്ണിന്റെ' ടെലിവിഷൻ സംപ്രേക്ഷണം ഏപ്രിൽ ഒന്ന് മുതൽ

നോർത്തമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ജീവിത കഥ തനതായി ചിത്രീകരിച്ചിരിച്ചിക്കുന്ന ഒരു പരമ്പരയാണ് അമേരിക്കൻ മണ്ണ്

പ്രവാസി ന്യൂസ്

ന്യൂ യോർക്ക്: ടീം അക്കരക്കൂട്ടം ബാനറിൽ ഹൂസ്റ്റണിലെ കലാകാരൻമാർ ചേർന്ന് അണിയിച്ചൊരുക്കിയ 'അമേരിക്കൻ മണ്ണ്' എന്ന പരമ്പര ഏപ്രിൽ ഒന്ന് ശനിയാഴ്ച ഒരു മണി മുതൽ അമേരിക്കൻ മലയാളികളുടെ സ്വന്തം 'പ്രവാസി ചാനലിൽ' സംപ്രേക്ഷണം തുടങ്ങുന്നു.

നോർത്തമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ജീവിത കഥ തനതായി ചിത്രീകരിച്ചിരിച്ചിക്കുന്ന ഒരു പരമ്പരയാണ് അമേരിക്കൻ മണ്ണ്.  യുവത്വത്തിൽ അമേരിക്കയിലെത്തി പ്രവാസ ഭൂമിയിൽ കഷ്ടപ്പാടും വേദനയും സഹിച്ചു മക്കളെ വളർത്തി ഒടുവിൽ ജീവിത സായാഹ്നത്തിൽ അവരുടെ ധനാർത്തിയും സ്വഭാവ ദൂഷ്യവും കണ്ടു നിത്യ ദുഃഖത്തിൽ ജീവിതം തള്ളിനീക്കുന്ന ഒരു പിതാവിൻറെ കഥയാണ് അമേരിക്കൻ മണ്ണ് പറഞ്ഞുവക്കുന്നത്.

പന്ത്രണ്ടു വർഷത്തിലേറെ ആയി പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിച്ചു കൊണ്ടിരിക്കുന്ന പ്രവാസി ചാനലിൽ ഈ സീരിയൽ സംപ്രേക്ഷണം ചയ്യുന്നതിൽ ഏറ്റവും സന്തോഷം ഉണ്ടെന്നു പ്രവാസി ചാനലിന്റെ ഹൂസ്റ്റൺ റീജിയണൽ ഡിറക്ടർ രാജേഷ് വർഗീസ്, ടീം അംഗങ്ങളായ അജു വാരിക്കാട്ട്, റോഷി സി മാലത്ത് എന്നിവർ അറിയിച്ചു.

എട്ടു വർഷം മുൻപ് 'അക്കരക്കൂട്ടം' എന്ന ഹാസ്യ പരമ്പരയുമായി അമേരിക്കൻ മലയാളികളുടെ പ്രശംസയാർജിച്ച അതേ കലാകാരന്മാരാണ് ഈ സീരിയലിന്റെ പിന്നണി പ്രവർത്തകർ. മുപ്പത്തിയഞ്ചു വർഷത്തിലധികമായി ഹൂസ്റ്റണിലെ നാടകരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നവർ.

ഹൃദയ സ്പർശിയായ പരമ്പരയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ജോസഫ് കെന്നഡിയാണ്.
സംവിധാനം ചെയ്തിരിക്കുന്നത് അനിൽ ആറന്മുളയും.  കെ ടി സ്കറിയ, ജോണി മക്കോറ, മൈസൂർ തമ്പി, രാജീവ് മാത്യു, ജിമ്മി കുന്നശ്ശേരി, റെയ്‌ന സുനിൽ, സെലിൻ ജോണി മക്കോറ, ജെയിനി ജോർജ്, വി എൻ രാജൻ, ബിജു മാന്നാർ, ജേക്കബ് ചാക്കോ, റെനി കവലയിൽ എന്നിവർക്കൊപ്പം കെന്നഡിയും അനിൽ ആറൻമുളയും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

കാലിത് താലിസൻ (റിഫ്ലക്ഷൻ മീഡിയ), അലൻ ആലഞ്ചേരി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജെയിംസ് കാര്യാപറമ്പിൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.  പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ അമേരിക്കൻ മണ്ണ് പ്രവാസി ചാനൽ പ്രേക്ഷകരുടെ മനം കവരുമെന്നതിൽ സംശയമില്ല. ടീം അക്കരക്കൂട്ടം ആണ് നിർമാണ നിർവഹണം.

പ്രവാസി ചാനലിൽ ഏപ്രിൽ ഒന്ന് ശനിയാഴ്ച ന്യൂ യോർക്ക് ടൈം ഒരു മണിക്ക് തത്സമയം www.pravasichannel.com വഴി കാണാവുന്നതും പിന്നീട് വീഡിയോ ഓൺ ഡിമാന്റിലൂടെ മീഡിയ ആപ്പ് യു എസ് എ www.mediaappusa.com എന്ന ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്തും കാണാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest