advertisement
Skip to content

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ ക്കായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു.

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു.

ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെയും (എൻഎൽ ഹെൽത്ത് സർവീസസ്) സര്‍ക്കാറിന്റെയും പ്രതിനിധികളായ മെലിസ കോൾബൺ, ചെൽസി മിഷേൽ സ്റ്റേസി, സോഫിയ റേച്ചൽ സോളമൻ, ആലിസൺ ലിയ ഹിസ്കോക്ക്, ഷമറുഖ് അസീസ് ഭൂയാൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘത്തിന്റെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍. കാനഡയിലേയ്ക്കുളള കുടിയേറ്റനടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വണ്‍-ടു-വണ്‍ മീറ്റിങ്ങുകള്‍.

ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്നതിനുളള 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരലും വെളളിയാഴ്ച എറണാകുളത്ത് ചേര്‍ന്നു. ഇവരുടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വീസ അനുവദിക്കുന്ന മുറയ്ക്ക് ഇവര്‍ കാനഡയിലേയ്ക്ക് യാത്രതിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest