ഇന്ത്യന്‍ വിപണിയില്‍ നോക്കിയ സി12 പ്ലസ് അവതരിപ്പിച്ചു. സി12 സീരീസില്‍ നോക്കിയ ലോഞ്ച് ചെയ്യുന്ന മൂന്നാമത്തെ ഫോണാണ് ഇത്. നോക്കിയ സി12 എന്ന ഡിവൈസ് ആദ്യവും നോക്കിയ സി12 പ്രോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ പിന്നീടും കമ്പനി ലോഞ്ച് ചെയ്തിരുന്നു. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ തന്നെയാണ് നോക്കിയ സി12 പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ വേരിയന്റില്‍ മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുകയുള്ളു. നോക്കിയ സി12 പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ 2 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള മോഡലിന് 7,999 രൂപയാണ് വില.
720x1520 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.3 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് നോക്കിയ സി12 പ്ലസ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഈ ഡിസ്‌പ്ലെയില്‍ വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചും നല്‍കിയിട്ടുണ്ട്. മാക്‌സിമം ക്ലോക്ക് ഫ്രീക്വന്‍സി 1.6Hz ഉള്ള യൂണിസോക്ക് ഒക്ടാ കോര്‍ പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും സ്മാര്‍ട്ട്‌ഫോണിലുണ്ട്. എന്‍ട്രി ലെവല്‍ ഫോണായതിനാല്‍ തന്നെ മികച്ച ഡിസ്‌പ്ലെയും പ്രോസസറും തന്നെയാണ് ഇവ. നോക്കിയ സി12 പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ ഒരു പിന്‍ ക്യാമറ മാത്രമേ ഉള്ളു. എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 8 എംപി ക്യാമറയാണ് ഈ ഫോണിലുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണിന്റെ മുന്‍വശത്ത് 5 എംപി ക്യാമറയും നോക്കിയ നല്‍കിയിട്ടുണ്ട്.
4,000mAh ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഈ ബാറ്ററിയും ക്യാമറ സെറ്റപ്പുകളും 8000 രൂപയില്‍ താഴെ വിലയുള്ള ഫോണ്‍ എന്ന നിലവില്‍ മികച്ചതാണ്. ഈ സെഗ്മെന്റില്‍ കൂടുതല്‍ വലിയ ബാറ്ററിയുള്ള ഫോണുകളും ഇന്ന് ലഭ്യമാണ്. വൈഫൈ 802.11b/g/n, ബ്ലൂടൂത്ത് 5.2, മൈക്രോ-യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് നോക്കിയ സി12 പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ലൈറ്റ് മിന്റ്, ചാര്‍ക്കോള്‍, ഡാര്‍ക്ക് സിയാന്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷനുകള്‍. ഈ ഡിവൈസ് എപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നോക്കിയ സി12 സീരിസിലെ മറ്റ് രണ്ട് ഫോണുകളും കമ്പനി ഇതിനകം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.