മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ അധികം കഷ്ടപ്പെടാതെ തന്നെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുവാന്‍ വരെ സാധിച്ചേക്കും. എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിറ്റി കമ്പനിയുടെ മിക്ക ഉത്പന്നങ്ങളുമായും ഇന്റഗ്രേറ്റ് ചെയ്യുമെന്ന് അധിതകൃതര്‍ വ്യക്തമാക്കി.
പവര്‍ വെര്‍ച്വല്‍ ഏജന്റ്, എഐ ബിള്‍ഡര്‍ ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകളില്‍ എഐ അധിഷ്ഠിതമായ പുത്തന്‍ അപ്‌ഡേറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസുകളുടെ പ്രവര്‍ത്തനം ഓട്ടോമേറ്റ് ചെയ്യുന്നതിന് നീക്കം സഹായിക്കുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.
ഓപ്പണ്‍ എഐ എന്ന കമ്പനി ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഇറക്കിയതിന് പിന്നാലെ വമ്പന്‍ ഐടി കമ്പനികളെല്ലാം സ്വന്തം ചാറ്റ് ബോട്ട് വികസിപ്പാക്കാനുള്ള നീക്കത്തിലാണ്. ഗൂഗിളും അടുത്തിടെ സ്വന്തം ചാറ്റ്‌ബോട്ട് ഇറക്കിയിരുന്നു. ബാര്‍ഡ് എന്നാണ് ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിന് പേര്.
നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്ബോട്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.
നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ചാറ്റ് ജിപിറ്റി പ്ലാറ്റ്ഫോമിന്റെ സേവനം ലഭ്യമാകുക. ചാറ്റ് ജിപിറ്റിയുടെ പുത്തന്‍ അപ്ഡേറ്റായ ജിപിറ്റി-4 ല്‍ കൂടുതല്‍ ഫീച്ചേഴ്സ് ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ആദ്യം പ്രതികരണം വന്നിരുന്നില്ല. ആപ്പ് ഇറക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പേയ്ഡ് വേര്‍ഷന്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.