കൊച്ചി: പ്രീമിയം കാർ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ ന്യൂ സിറ്റി (പെട്രോള്‍), ന്യൂ സിറ്റി ഇഎച്ച് ഇവി എന്നിവ ഇന്ത്യന്‍ വിപണിയിലിറക്കി.
രണ്ട് മോഡലുകളും ഇ20, ബിഎസ്6 ആര്‍ഡിഇ നിര്ദേശങ്ങള്ക്കനുസരിച്ചുള്ളതാണ്. സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്റ്റൈലിംഗും മികച്ച ഇന്റീരിയറും വിപുലമായ സുരക്ഷ, കണക്ടിവിറ്റി, സൗകര്യം എന്നിവയോടെയാണ് ഇരുമോഡലുകളും പുറത്തിറക്കിയിരിക്കുന്നത്.
സ്പോര്‍ട്ടി ഫ്രണ്ട് ഗ്രില്‍, സ്പോര്‍ട്ടി ഫോഗ് ലാമ്പ് ഗാര്‍ണിഷ്, കാര്‍ബണ്‍ റാപ്പ്ഡ് ഡിഫ്യൂസറോടുകൂടിയ പുതിയ റിയര്‍ ബംബര്‍, ബോഡി കളേർഡ് ട്രങ്ക് ലിപ് സ്പോയിലര്‍, പുതുതായി രൂപകല്പന ചെയ്ത ആര്16 ഡ്യുവല്‍ടോണ്‍ ഡയമണ്ട്കട്ട് മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍ എന്നിവയെല്ലാം ന്യൂ സിറ്റിയുടെ പ്രത്യേകതയാണ്. ന്യൂ സിറ്റിയുടെ വില 11,49,000 രൂപയിലും ന്യൂ സിറ്റി ഇഎച്ച് ഇവിയുടെ വില 18,89,000 രൂപയിലുമാണ് ആരംഭിക്കുന്നത്.
ഹോണ്ട ന്യൂ സിറ്റിയും ന്യൂ സിറ്റി ഇഎച്ച് ഇവിയും വിപണിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -