ന്യൂ യോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേത്രത്വത്തിൽ കല, സ്പോർട്സ്, സാമൂഹിക പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ അതിന്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ മെയ് 4 ന് ശനിയാഴ്ച ക്യുൻസിൽ ദിൽബാർ റെസ്റ്റാറന്റിൽ വച്ചു വിജയകരമായി നടത്തപ്പെട്ടു.
ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടു തുടങ്ങിയ യോഗത്തിൽ ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.നൈമ പ്രസിഡന്റ് ബിബിൻ മാത്യു അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ വർഷത്തെ നടത്താൻ പോകുന്ന വിപുലമായ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിച്ചു. തുടർന്ന് ബോർഡ് ചെയർമാൻ ലാജി തോമസ് പുതിയ കമ്മിറ്റിയുടെ പ്രവർത്തനത്തിനു എല്ലാവിധ സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്തു. കൂടാതെ ഏവരെയും തുടർന്നുള്ള നൈമയുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആകണം എന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത ന്യൂ യോർക്ക് അസംബ്ലിമാൻ എഡ്‌വേർഡ് ബ്രൗൺസ്റ്റെയിൻ പുതിയ കമ്മിറ്റിയുടെ ഉത്ഘാടനം ചെയ്തു സംസാരിച്ചു. നൈമയുടെ എല്ലാ പ്രവർത്തങ്ങൾക്കും ആശംസകൾ നൽകിയാതോടൊപ്പം, പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു എന്ന് ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര തൻ്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
സമൂഹത്തിന് ചെയ്ത നല്ല പ്രവർത്തങ്ങൾക്കും ചാരിറ്റി പ്രവർത്തങ്ങൾക്കും ലാജി തോമസ്, മാത്യു ജോഷ്വാ, രാജേഷ് പുഷ്പരാജൻ, ജോർജ് കൊട്ടാരത്തിലിനും മീറ്റിങ്ങിൽ ന്യൂ യോർക്ക് അസംബ്ലിമാൻ എഡ്‌വേർഡ് ബ്രൗൺസ്റ്റെയിൻ സൈറ്റേഷൻ നൽകി ആദരിച്ചു.
പാർവതി സുരേഷ് ആയിരുന്നു എം സി. ഷിബു പായിക്കാട്ടു, പ്രേം കൃഷ്ണൻ, മാത്യു വര്ഗീസ് (അനി) നടത്തിയ ഗാന സദ്യ നൈമ കമ്മിറ്റി ഉത്ഘാടനത്തിന് കൂടുതൽ മിഴിവേകി. സെക്രട്ടറി ജേക്കബ് കുര്യൻ, പ്രസിഡന്റ് ബിബിൻ മാത്യുവിൻറെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തിയ മീറ്റിംഗ് ഡിന്നറോടെ കൂടി സമാപിച്ചു. കടന്നുവന്ന ഏവർക്കും നൈമ ട്രെഷറർ സിബു ജേക്കബ് നന്ദിയും രേഖപ്പെടുത്തി.
ജേക്കബ് മാനുവൽ (പി ആർ ഓ)




