advertisement
Skip to content

സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനു ഡാലസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകന്നു

ഡാളസ് :പ്രശസ്ത സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകന്നു ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻറർ ,കേരള അസോസിയേഷൻ ഓഫ് ഡാളസ് ചേർന്നാണ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നടൻ പ്രേം പ്രകാശിന് ജനുവരി നാലിനു നടക്കുന്ന പ്രത്യേക ചടങ്ങിൽ നൽകന്നത്

മലയാള സിനിമ സീരിയൽ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് ഈ പുരസ്കാരം .കഴിഞ്ഞ 56 വർഷമായി നിർമ്മാതാവ്, നടൻ ,ഗായകൻ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇരുപതോളം പ്രശസ്ത സിനിമകളും ഇരുപത്തിയഞ്ചോളം സീരിയലുകളും നൂറിൽ പരം സിനിമകളിൽ അഭിനയിക്കുകയും 25 സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തു. ഒരു പിന്നണി ഗായകൻ കൂടിയാണ് ശ്രീ പ്രകാശ് .

അദ്ദേഹത്തിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് പ്രശസ്ത സിനിമ നടൻ ജോസ് പ്രകാശ് സഹോദരനാണ് കറിയാച്ചൻ എന്ന പേരിലുള്ള പ്രേംപ്രകാശ് .അദ്ദേഹം ചീഫ് ഗസ്റ്റ് ആയിട്ടുള്ള ജനുവരി നാലിന് വൈകിട്ട് 6 മണിക്ക് ഗാർലൻഡ് സെൻതോമസ് കാത്തലിക് ചർച്ചിൽ വച്ച് നടത്തപ്പെടുന്ന കേരള അസോസിയേഷൻ ക്രിസ്മസ് ന്യൂഈയർ ചടങ്ങിൽവച്ച് പുരസ്കാരം നൽകപ്പെടുന്നു ഡാലസിൽ ഉള്ള മലയാളികൾ പ്രസ്തു ചടങ്ങിൽ വന്നു പങ്കെടുക്കണമെന്ന് ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻറർ പ്രസിഡന്റ് ഷിജു അബ്രഹാം ,ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ എന്നിവർ അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest