മോട്ടോ ജി സീരീസ് സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ച് മോട്ടറോള. ഏതാണ്ട് സമാനമായ ഫീച്ചറുകളും ഡിസൈനുമായി എത്തുന്ന ഫോണുകളായ മോട്ടോ ജി 13, മോട്ടോ ജി 23 എന്നിവയാണ് അവതരിപ്പിച്ചത്. മോട്ടോ ജി13 ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 179.99 യൂറോയാണ് ഇത് ഏകദേശം 16,000 രൂപയാണ്. മാറ്റ് ചാര്‍ക്കോള്‍, റോസ് ഗോള്‍ഡ്, ബ്ലൂ ലാവെന്‍ഡര്‍ നിറങ്ങളിലാണ് ഈ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത്. മോട്ടോ ജി23 ന് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുമുണ്ട്. ഇതിന് 229.99 യൂറോ അതായത് ഏകദേശം 20.500 രൂപയാണ് വില വരുന്നത്.
മോട്ടോ ജി13, ജി23 ഹാന്‍ഡ്‌സെറ്റുകളില്‍ 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീനാണ്. ഇതിന് 90Hz റിഫ്രഷ് റേറ്റും 400 നിറ്റ് ബ്രൈറ്റ്‌നസുമുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസര്‍. ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മോട്ടോ ജി സീരീസ് സ്മാര്‍ട് ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറകളുണ്ട്. ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. മോട്ടോ ജി 13 ന് 8 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. അതേസമയം മോട്ടോ ജി 23 ന് 16 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ഫേസിങ് ഷൂട്ടര്‍.
മോട്ടോ ജി23ല്‍ 30W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാല്‍, മോട്ടോ ജി13 ലേത് 10W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ്. ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയ സ്റ്റീരിയോ സ്പീക്കറുകളാണ് ഇവയുടെ മറ്റൊരു സവിശേഷത. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഉണ്ട്.