advertisement
Skip to content

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട് ടിവി അവതരിപ്പിച്ച് മോട്ടറോള

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട് ടിവി അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ജനപ്രിയ ബ്രാന്റായ മോട്ടറോള. മോട്ടറോള എന്‍വിഷന്‍ എക്‌സ് (Motorola Envision X) എന്ന ടിവിയാണ് പുറത്തിറക്കിയിരിക്കുന്നത്. എന്‍വിഷന്‍ എക്‌സ് എന്നത് ഒരു 4കെ ക്യുഎല്‍ഇഡി ഗൂഗിള്‍ ടിവിയാണ്. മീഡിയടെക് പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ ഗൂഗിള്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. രണ്ട് സ്‌ക്രീന്‍ വലിപ്പങ്ങളില്‍ ഈ ടിവി ലഭ്യമാകും. മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവി 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് ലഭ്യമാകുന്നത്.

ഈ സ്മാര്‍ട്ട് ടിവിയുടെ 55 ഇഞ്ച് മോഡലിന് ഇന്ത്യയില്‍ 30,999 രൂപയാണ് വില. മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവിയുടെ 65 ഇഞ്ച് മോഡലിന് 39,999 രൂപ വിലയുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഈ സ്മാര്‍ട്ട് ടിവികളുടെ വില്‍പ്പന നടക്കുന്നത്. ഇതിനകം തന്നെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവി മോഡലുകളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി മോട്ടറോള 55 ഇഞ്ച് ടിവിക്ക് 5,000 രൂപ വരെയും 65 ഇഞ്ച് QLED ടിവിക്ക് 10,000 രൂപ വരെയും കിഴിവ് ലഭിക്കും. ഇതിലൂടെ 55 ഇഞ്ച് ടിവി 25,999 രൂപയ്ക്കും 65 ഇഞ്ച് ടിവി 34999 രൂപയ്ക്കും നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവികള്‍ രണ്ട് സ്‌ക്രീന്‍ വലിപ്പങ്ങളില്‍ ലഭ്യമാണ്. 55 ഇഞ്ച്, 65 ഇഞ്ച് എന്നീ രണ്ട് സ്‌ക്രീന്‍ സൈസുകളിലും സമാനമായ സവിശേഷതകളാണ് മോട്ടോറോള നല്‍കിയിട്ടുള്ളത്. 3840 x 2160 പിക്സല്‍ റെസല്യൂഷനോടു കൂടിയ അള്‍ട്രാ എച്ച്ഡി 4കെ ക്യുഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട് ടിവിയില്‍ ഉള്ളത്. 350 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുള്ള ഡിസ്‌പ്ലെയാണ് ഇത്. 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 178 ഡിഗ്രി വ്യൂവിങ് ആംഗിള്‍ എന്നിവയും മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവികളുടെ ഡിസ്‌പ്ലെ സവിശേഷതകളാണ്.

മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവി ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യയും സ്റ്റാന്‍ഡേര്‍ഡ്, മ്യൂസിക്, സ്പോര്‍ട്സ്, മൂവി എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്ത ഓഡിയോ മോഡുകളുമായിട്ടാണ് വരുന്നത്. രണ്ട് 20W ബോക്സ് സ്പീക്കറുകളാണ് ഈ സ്മാര്‍ട്ട് ടിവിയില്‍ മോട്ടോറോള നല്‍കിയിട്ടുള്ളത്. ഇവ മികച്ച ഓഡിയോ ക്വാളിറ്റി നല്‍കും. മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവിയിലുണ്ട്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇന്‍ബിള്‍ഡ് വൈഫൈ, ബ്ലൂടൂത്ത് എന്നീ വയര്‍ലസ് കണക്റ്റിവിറ്റിയും ഈ സ്മാര്‍ട്ട് ടിവി നല്‍കുന്നു. മോട്ടറോള എന്‍വിഷന്‍ എക്‌സ് സ്മാര്‍ട്ട് ടിവിക്ക് 1445 എംഎം വീതിയും 837 എംഎം ഉയരവും 272 എംഎം കനവുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest