ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ യുണിറ്റ് തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെടും. ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് അന്നേദിവസം തുടക്കമാവും. മിഷൻ ലീഗ് പതാക ഉയർത്തൽ, വിശുദ്ധ കുർബാന, അംഗത്വ നവീകരണം, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ക്‌ളാസ്സുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഇടവക തലത്തിൽ സംഘടിപ്പിക്കും. ഇടവക വികാരിമാരും മിഷൻ ലീഗ് കോർഡിനേറ്റർമാരും പരിപാടികൾക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷൻ ലീഗ് കഴിഞ്ഞ രണ്ടു വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു.
സിജോയ് പറപ്പള്ളിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.