advertisement
Skip to content

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ എളുപ്പവഴിയുമായി 'സഞ്ചാർ സാഥി'

സഞ്ചാർ സാഥി സജീവമാകുന്നു. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന കേന്ദ്ര പോർട്ടലാണിത്. കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലവിലിത് പ്രവർത്തന സജ്ജമാകും.  കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് നാളെയാണ്.

2019ൽ ആരംഭിച്ച സേവനമാണിത്. ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്. നിലവിൽ പൊലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിങ് നടപടിക്രമങ്ങൾ ചെയ്യുന്നത്. ഇനി വ്യക്തികൾക്ക് സ്വന്തം നിലയിൽ തന്നെ ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നല്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം പ്രയോജനപ്പെടുത്തിയും ഫോണ്‌ ഉപയോഗിക്കാനാകില്ല. ഫോൺ ഉടമസ്ഥന് തിരിച്ചു കിട്ടിയാൽ അൺബ്ലോക്ക് ചെയ്യുകയുമാകാം.

ബ്ലോക്ക് അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യാനായി പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. കൂടാതെ നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റും എടുക്കാൻ മറക്കരുത്. സഞ്ചാർ സാഥിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക. www.sancharsaathi.gov.in എന്ന സൈറ്റിൽ 'ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ' എന്ന ടാബ് ഓപ്പൺ ചെയ്യുക. നഷ്ടമായ ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയതിന്റെ വിവരങ്ങൾ, ഐഡി പ്രൂഫ്, ഒടിപി ഉൾപ്പെടെ സബ്മിറ്റ് ചെയ്യുക. അപ്പോൾ കിട്ടുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പൊലീസ് വഴി നിലവിൽ ഇതെ റിക്വസ്റ്റ്  നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ "Request already exist for.." എന്ന മെസേജ് നല്കിയ നമ്പരിൽ കിട്ടും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ 'ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി' അടക്കം കൊടുക്കുക.  'Know your mobile connections' എന്ന ടാബ് വഴി ഒരാളുടെ പേരിൽ എത്ര മൊബൈൽ കണക‍്ഷനുണ്ടെന്ന് അറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest