ക്ലൗഡ് കംപ്യൂട്ടിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വരുമാനം ഉയര്‍ത്തിയ ജനുവരി-മാര്‍ച്ച് കാലയളവില്‍ $18.3 ബില്യൺ ലാഭം നേടാനായതായി മൈക്രോസോഫ്റ്റ്. 9% ഉയർച്ചയാണ് , അറ്റവരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനം 7 ശതമാനം വർധിച്ച് 52.9 ബില്യൺ ഡോളറിലെത്തി.
“മൈക്രോസോഫ്റ്റ് ക്ലൗഡിൽ ഉടനീളം, ഉപഭോക്താക്കളെ അവരുടെ ഡിജിറ്റൽ ചെലവിടലിൽ നിന്ന് ഏറ്റവും കൂടുതൽ മൂല്യം നേടാനും അടുത്ത തലമുറ AI ക്കായി നവീകരിക്കുന്നതിനും സഹായിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പ്ലാറ്റ്‍ഫോമാണ് ഞങ്ങളുടേത്,” 2023ലെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു.
ക്ലൗഡ് ബിസിനസ്സായ അസുര്‍ 27% വളര്‍ച്ച പ്രകടമാക്കി, മുൻ പാദത്തിൽ 31% വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അസൂർ പബ്ലിക് ക്ലൗഡ്, എന്റർപ്രൈസ് സർവീസസ്, എസ്‌ക്യുഎൽ സെർവർ, വിൻഡോസ് സെർവർ എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ബിസിനസിന്റെ മൊത്തത്തിലുള്ള വരുമാനം 22.1 ബില്യൺ ഡോളറാണ്, 16% വർധന. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്ന വളര്‍ച്ചയാണിത്.
കമ്പനിയുടെ പ്രൊഡക്റ്റിവിറ്റി ആന്‍ഡ് ബിസിനസ് പ്രോസസ് വിഭാഗം $17.52 ബില്യൺ വരുമാനം നേടി. കമേഴ്സ്യല്‍ ഓഫീസ് 365 പ്രൊഡക്ടിവിറ്റി സോഫ്‌റ്റ്‌വെയറിന്‍റെ സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്ന് 14% കൂടുതൽ വരുമാനം നേടാനായി. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള വരുമാനത്തിലെ വളർച്ചയാണെന്ന് ഇതിന് പ്രധാന കാരണമെന്ന് കമ്പനി വ്യക്താക്കി.
വിൻഡോസ് ഓപ്പറേറ്റിംഗ്-സിസ്റ്റം ലൈസൻസുകളുടെ വിൽപ്പന 28% കുറഞ്ഞു, ഉയർന്ന ചാനൽ ഇൻവെന്ററി ലെവലുകൾ ഫലങ്ങളെ ദോഷകരമായി ബാധിച്ചു. വിൻഡോസ്, സർഫേസ്, എക്‌സ്‌ബോക്‌സ്, ബിംഗ് എന്നിവ ഉൾപ്പെടുന്ന പേഴ്‌സണൽ കമ്പ്യൂട്ടിംഗ് വിഭാഗം, $13.26 ബില്യൺ വരുമാനം നല്‍കി, 9% ഇടിവാണ് ഇത്.