കൊച്ചി: എംജി മോട്ടോഴ്സിന്റെ ചെറു വൈദ്യുത വാഹനമായ കോമറ്റ് ഇവി വിപണിയിലെത്തി. നഗരയാത്രയ്ക്ക് ഏറെ അനുയോജ്യമായ ഈ വാഹനം സെഡ്എസ്ഇവിയ്ക്ക് ശേഷമെത്തുന്ന എംജിയുടെ വൈദ്യുത വാഹനമെന്ന പ്രത്യേകതയുമുണ്ട്.
ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ ജിഎസ്ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിര്‍മിച്ച വാഹനമാണ് ഇവി കോമറ്റ്. തടസരഹിതമായ ഡ്രൈവിംഗും അനായാസമായ പാര്‍ക്കിംഗും ഉറപ്പുനല്‍കുന്ന വാഹനം എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന സൗകര്യങ്ങളോടു കൂടിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സംരക്ഷണം ഉറപ്പാക്കുന്ന എയര്‍ബാഗുകളും ഉള്ള വാഹനത്തില്‍ സുരക്ഷയ്ക്ക് വലിയ മുന്‍ഗണനയാണുള്ളത്.
