കാലിക്കറ്റ് സിൽവർഹിൽസ് ലയൺസ് ക്ലബും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനറൽ വിഭാഗം, അസ്ഥിരോഗ വിഭാകം ക്യാൻസർ കെയർ എന്നീ ഡിപ്പാർട്ടുമെന്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. 350 ഓളം രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവും നടത്തി.
ക്യാമ്പ് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് നിസാം പള്ളിയാൽ അധ്യക്ഷധ വഹിച്ചു. കോർപറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. കെ. നാസർ , ലയൺ വിനീഷ് വിദ്യാധരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലയൺ സുബൈർ കൊളക്കാടൻ , ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ , ദിനേശ് ഐനിക്കൽ , അക്ബർ, കുമരേശൻ
,ഡോ. മനോജ് സാകല്യ , സ്റ്റീഫൻ ജോൺ എന്നിവർ സംസാരിച്ചു . ക്യാമ്പിൽ 400 രോഗികളെ പരിശോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.