advertisement
Skip to content

മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനം ജനുവരി 19 പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു

ന്യൂയോർക്ക്: കാലിഫോർണിയയിലെ ലോസാഞ്ചലൊസിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നാടും വീടും പ്രിയപ്പെട്ടവരേയും നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനം ജനുവരി 19 ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. കാട്ടുതീയിൽ ഇരയായപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുവാൻ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ്‌ ഭദ്രാസനത്തിൽ ഉൾപ്പെട്ട എല്ലാ ഇടവകകളോടും സർക്കുലറിലൂടെ അഭ്യർത്ഥിച്ചു.

പസഫിക് പാലിസെഡ്‌സിൽ പടർന്നു പിടിച്ച തീ അനേകരുടെ ജീവൻ കവർന്നെടുത്തു. ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് കാട്ടുതീ വിഴുങ്ങിയത്. വീടുകൾ നഷ്ടമായ ഒന്നരലക്ഷത്തോളം പേരെയാണ് ദുരന്ത സ്ഥലത്തുനിന്നും ഒഴുപ്പിച്ചത്. ഇപ്പോഴും തീയണക്കാനുള്ള ശ്രമം അഹോരാത്രം തുടരുകയാണ്. എല്ലാം നഷ്ടമായ സഹജീവികളുടെ വേദനയിൽ പങ്കുചേരുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചെരുവാനും ബിഷപ്പ് മാർ പൗലോസ്‌ ആഹ്വാനം ചെയ്തു.

വാർത്ത : അലൻ ചെന്നിത്തല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest