ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു ശ്രീമതി. ഗ്രേസ് അലക്സാണ്ടർ, സെൻ്റ് പോൾ മാർത്തോമാ ചർച്ച ഡാളസ് പ്രാരംഭ പ്രാർത്ഥന നടത്തി. ശ്രീമതി ഡോളമ്മ പണിക്കർ, സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച, ന്യൂയോർക് ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോൺ ( ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡൻ്റ്) സ്വാഗതം ആശംസിച്ചു തുടർന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷ പ്രസംഗം നടത്തി.






ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി, ഫിലാഡൽഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു ശ്രീമതി. ജാനി ജേക്കബ്, സിയാറ്റിൽ എം.ടി.സി ഗാനം ആലപിച്ചു അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു "മാതൃത്വം ഒരു ദൈവിക വരദാനം"(Motherhood a divine role) എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി.പ്രീന മാത്യു( പുനലൂർ) പ്രധാന സന്ദേശംനൽകി




ശ്രീമതി റീനി മാത്യു, ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൻ്റെ മാർത്തോമാ ചർച്ച സമാപന പ്രാർത്ഥന നടത്തി. ശ്രീമതി നോബി ബൈജു(ഭദ്രാസന സെക്രട്ടറി) നന്ദി പറഞ്ഞു.സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും റവ. സുകു ഫിലിപ്പ് മാത്യു, ഫ്ലോറിഡ നേത്ര്വത്വം നൽകി.
ശ്രീമതി. മായ മാത്യൂസ് (സാൻ ഫ്രാൻസിസ്കോ മാർത്തോമാ ചർച്ച) മാസ്റ്റർ ഓഫ് സെറിമോണിയായിരുന്നു.
