ഒക്ലഹോമ: നോർത്ത് അമേരിക്ക മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എ മീറ്റിംഗ് ഒക്കലഹോമ മാർത്തോമ ചർച്ചിൽ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നു

"ഐഡൻറിറ്റി ഇൻ ക്രൈസ്റ്റ് "എന്നതാണ് സമ്മേളനത്തിലെ മുഖ്യ ചർച്ചാവിഷയം. ഡാളസ് ക്രോസ്സ് വേ മാർത്തോമാ ചർച് ഇടവക വികാരി റവ എബ്രഹാം കുരുവിളയാണ് മുഖ്യ പ്രാസംഗികൻ .സെന്ററിലെ എല്ലാ മാർത്തോമാ ഇടവകകളിൽ നിന്നുമുള്ള സേവികാ സംഘാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റവ ജോബി ജോൺ (പ്രസിഡണ്ട്) മിസ്സ് എലിസബത്ത് മാത്യു (സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.