advertisement
Skip to content

എലിവേറ്ററിൽ കുടുങ്ങിയ "വെന്റിലേറ്റർ രോഗിയെ" സഹായിച്ച മലയാളി നഴ്സിന് അംഗീകാരം

ന്യൂയോർക് :എലിവേറ്ററിൽ കുടുങ്ങി പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്.ന്യൂയോർക്ക്. സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്

ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു വർഗീസ് സഭാ ശുശ്രൂഷകനായ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ളി (ICA) സഭയിലെ അംഗമാണ്. ഭർത്താവ് : മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദർ ജെയ്സൺ ജോർജ്. മക്കൾ : തബീഥാ ,തലീഥാ.

കഴിഞ്ഞ 6 വർഷമായി ന്യൂയോർക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയക് ഐ സി യു വിൽ നേഴ്സായി ജോലി ചെയ്യുകയാണ് സിസ്റ്റർ ഐമി വർഗീസ്. 6 ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നും 55,000 പേർക്കാണ് ഇത് വരെ ഡെയ്സി അവാർഡ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായി ഇപ്പോൾ എറണാകുളം സ്വദേശി സിസ്റ്റർ ഐമി വർഗീസും.

രോഗികളിൽ നിന്നും, രോഗികളുടെ കുടുംബങ്ങളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും നോമിനേഷനുകൾ ശേഖരിച്ച് നഴ്സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്സി അവാർഡ്. നഴ്‌സുമാർ നൽകുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാർഗമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest